നടി ആകാൻക്ഷ ദുബെയുടെ മരണം: സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് ബന്ധുക്കൾ

ലഖ്നോ: പ്രമുഖ ഭോജ്പുരി നടി ആകാൻക്ഷ ദുബെയുടെ മരണത്തിൽ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് ബന്ധുക്കൾ. അഭിഭാഷകൻ ശശാങ്ക് ശേഖർ ത്രിപാഠിയാണ് ഇക്കാര്യം അറിയിച്ചത്.

വിഷയം മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പരിഗണിക്കും. ആകാൻക്ഷയുടെ ബന്ധുക്കൾക്ക് വരാണസി പൊലീസിൽ ഇനി വിശ്വാസമില്ല. അവർ സി.ബി.ഐ അന്വേഷണമാണ് ആവശ്യപ്പെടുന്നത് -അഭിഭാഷകൻ പറഞ്ഞു.

സംഭവത്തിൽ നേരത്തെ അറസ്റ്റിലായ ഗായകൻ സമർ സിങ് ആകാൻക്ഷയെ ശല്യം ചെയ്യാറുണ്ടായിരുന്നെന്നാണ് കുടുംബം പറയുന്നത്. ആകാൻക്ഷ കൊല്ലപ്പെട്ടതാണെന്നാണ് അവരുടെ മാതാവ് വിശ്വസിക്കുന്നത് -അദ്ദേഹം വ്യക്തമാക്കി.

25കാരിയായ ആകാൻക്ഷയെ ഹോട്ടൽ മുറിയിൽ ഫാനിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. ഷൂട്ടിങ്ങിനായി ഉത്തർപ്രദേശിലെ വരണാസിയിൽ എത്തിയതായിരുന്നു നടി. സമൂഹ മാധ്യമങ്ങളിൽ സജീവമായ ആകാൻക്ഷ മരിക്കുന്നതിന് മണിക്കൂറുകൾക്ക് മുമ്പ് തന്റെ പുതിയ നൃത്ത വിഡിയോ ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചിരുന്നു.

കഴിഞ്ഞ ഫെബ്രുവരിയിൽ സമർ സിങ്ങുമായുള്ള പ്രണയത്തെ കുറിച്ച് ആകാൻക്ഷ വെളിപ്പെടുത്തിയിരുന്നു. തന്‍റെ മകൾ ജീവനൊടുക്കാൻ കാരണം സമർ സിങ്ങാണെന്ന് നടിയുടെ അമ്മ ആരോപിച്ചിരുന്നു.

Tags:    
News Summary - Family Demands CBI Probe in Akanksha Dubey Death

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.