ചിത്രങ്ങൾ മോർഫ് ചെയ്ത് പ്രചരിപ്പിച്ചു; നടി മാല പാർവതിയുടെ പേരിൽ വ്യാജ ഇന്‍സ്റ്റഗ്രാം പേജ്

നടി മാല പാർവതിയുടെ പേരിൽ വ്യാജ ഇന്‍സ്റ്റഗ്രാം പേജ്. നടിയുടെ ചിത്രങ്ങള്‍ മോര്‍ഫ് ചെയ്‌തെന്ന പരാതിയില്‍ കൊച്ചി സൈബര്‍ പൊലീസ് കേസെടുത്തിട്ടുണ്ട്. മനേഷ് എന്ന ഫെയ്സ്ബുക്ക് അക്കൗണ്ടിലൂടെയാണ് ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ചത്. മാല പാര്‍വതിയുടെ പേരില്‍ പതിനായിരത്തിലധികം അംഗങ്ങളുള്ള ഫെയ്സ്ബുക്ക് പേജിലാണ് മോര്‍ഫ് ചെയ്ത ചിത്രങ്ങള്‍ പ്രചരിപ്പിച്ചത്.

മാല പാർവതി സോഷ്യൽ മീഡിയയിലൂടെ പങ്കുവെക്കുന്ന ചിത്രങ്ങളെടുത്ത് മോർഫ് ചെയ്ത് അശ്ലീല ചിത്രങ്ങളാക്കി പ്രചരിപ്പിക്കുന്നു എന്നതാണ് കേസ്. മാനേജറാണ് ഇക്കാര്യം ശ്രദ്ധയില്‍പ്പെടുത്തിയതെന്ന് മാല പാര്‍വതി പറയുന്നു. ഇന്നലെയാണ് മാല പാര്‍വതി സൈബര്‍ സെല്ലിൽ പരാതി നല്‍കിയത്.

സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണ്. സ്ത്രീത്വത്തെ അപമാനിച്ചതിന്റെ പേരിലും ഐ.ടി ആക്ട് പ്രകാരവുമാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. ആരാണ് പേജിന്റെ അഡ്മിൻ എന്ന കാര്യത്തിലൊന്നും ഇതുവരെ വ്യക്തത വന്നിട്ടില്ല. പ്രതിക്കായുള്ള അന്വേഷണം തുടരുകയാണ്. 

Tags:    
News Summary - Fake Instagram page in the name of Mala Parvathy

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.