പൃഥ്വിരാജിന് നന്ദി; ആടുജീവിതത്തിന്റെ റിലീസിന് മുമ്പ് ഫഹദ് പറഞ്ഞ വാക്കുകൾ ചര്‍ച്ചയാകുന്നു

ബ്ലെസി- പൃഥ്വിരാജ് ചിത്രമായ ആടുജീവിതം തിയറ്ററുകളിൽ പ്രദർശനം തുടരുകയാണ്. മലയാളത്തെ കൂടാതെ തമിഴ് , തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിൽ പ്രദർശനത്തിനെത്തിയ ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. മാർച്ച് 28 ന് തിയറ്ററുകളിലെത്തിയ ചിത്രം 50 കോടി ക്ലബ്ബിൽ ഇടംപിടിച്ചിട്ടുണ്ട്.

ഇപ്പോഴിതാ സോഷ്യൽ മീഡിയയിൽ ഇടംപിടിക്കുന്നത് ആടുജീവിതത്തിന്റെ റിലീസിന് മുമ്പെ ചിത്രത്തെക്കുറിച്ച് നടൻ ഫഹദ് ഫാസിൽ പറഞ്ഞ വാക്കുകളാണ്. ആടുജീവിതത്തിലെ നജീബായി വേഷമിടാൻ ഇവിടെ ആരെങ്കിലും ഉണ്ടെങ്കില്‍ അത് പൃഥ്വിരാജ് മാത്രമാണെന്നാണ് ഫഹദ് പറയുന്നത്. പൃഥ്വിരാജിന്റെ ഫാൻ മീറ്റിലായിരുന്നു ഫഹദ് ആടുജീവിതത്തെ‍യും നടനെയും അഭിനന്ദിച്ചത്.

'ആടുജീവിതത്തിലെ നജീബായി വേഷമിടാൻ ഇവിടെ ആരെങ്കിലും ഉണ്ടെങ്കില്‍ അത് നീ മാത്രമാണ്. അതിന് നന്ദിയുണ്ട്. ഇത് എന്റേതായി എനിക്ക് തോന്നുന്നു. ഞാൻ നായകനായി എത്തുന്ന ഒരു സിനിമയുടെ റിലീസിനു മുന്നേയുണ്ടാകുന്ന ഒരു ആവേശമാണ് തനിക്ക്'- ഫഹദ് ഫാസിൽ പറഞ്ഞു.

പ്രഖ്യാപനം മുതലെ വാർത്തകളിൽ ഇടംപിടിച്ച ചിത്രമാണ് ആടുജീവിതം. പൃഥ്വിരാജ് എക്കാലത്തെയും മികച്ച പ്രകടനമാണ് ചിത്രത്തിലെതെന്നാണ് ഉയർന്നുവരുന്ന അഭിപ്രായങ്ങള്‍. പൃഥ്വിരാജിന്റെ കരിയറിലെ തന്നെ ഏറ്റവും വലിയ സിനിമയാണിത്.

Tags:    
News Summary - Fahadh Faasil appreciate aadujeevitham and prithviraj

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.