'പണ്ട് വളരെ വൈകിയാണ് അത്താഴം കഴിച്ചിരുന്നത്, പുതിയ ഭക്ഷണക്രമം ജീവിതത്തിൽ വലിയ മാറ്റമുണ്ടാക്കി' -ഡയറ്റ് വെളിപ്പെടുത്തി അനന്യ പാണ്ഡെ

കഴിഞ്ഞ രണ്ട് മാസങ്ങളായി പിന്തുടരുന്ന ഡയറ്റ് തന്റെ ജീവിതത്തിൽ വലിയ മാറ്റമുണ്ടാക്കിയെന്ന് നടി അനന്യ പാണ്ഡെ. മുമ്പ് വളരെ വൈകിയാണ് അത്താഴം കഴിക്കാറുണ്ടായിരുന്നത്. എന്നാൽ ഇപ്പോൾ വൈകുന്നേരം ഏഴ് മണിക്ക് മുമ്പ് അവസാനത്തെ ഭക്ഷണം കഴിക്കാൻ ശ്രദ്ധിക്കുമെന്ന് അവർ വ്യക്തമാക്കി. ഏഴിന് ശേഷം ഭക്ഷണം കഴിക്കാറില്ലെന്നും ഇത് നല്ല മാറ്റമാണെന്നും നടി പറഞ്ഞു.

ഗട്ട് ക്ലെൻസ് ഡയറ്റാണ് താൻ പിന്തുടരുന്നതെന്ന് അവർ പറഞ്ഞു. ഭാരം കുറയുന്നതിനും കൂടുതൽ ഊർജ്ജസ്വലത ലഭിക്കുന്നതിനും ഈ ഭക്ഷണ ക്രമം സഹായിക്കുമെന്ന് അനന്യ പറയുന്നു. ഇപ്പോൾ തനിക്ക് അനുയോജ്യമല്ലാത്ത ഭക്ഷണങ്ങൾ ഒഴിവാക്കാൻ തുടങ്ങിയിട്ടുണ്ട്. ഇത്തരം ഭക്ഷണക്രമം പിന്തുടരുന്നത് ചെറുപ്പത്തിൽ തന്നെ തുടങ്ങുന്നതാണ് നല്ലതെന്ന് കരുതുന്നുവെന്നും അത് പിന്നീട് ശരിക്കും സഹായിക്കുമെന്നും നടി വ്യക്തമാക്കി.

സാധാരണയായി, പഞ്ചസാര, മദ്യം, പാലുൽപ്പന്നങ്ങൾ എന്നിവ ഒഴിവാക്കുന്നതും, നാരുകൾ അടങ്ങിയ പച്ചക്കറികളും പഴങ്ങളും, തൈര് അല്ലെങ്കിൽ കെഫീർ പോലുള്ള ഭക്ഷണങ്ങൾ, വെളുത്തുള്ളി, ഉള്ളി പോലുള്ള പ്രീബയോട്ടിക് അടങ്ങിയ ചേരുവകൾ, ഹെർബൽ ടീ, വെള്ളം എന്നിവയിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതുമാണ് അനന്യ പാണ്ഡേ പിന്തുടരുന്ന ഡയറ്റ്. ഇത് മെച്ചപ്പെട്ട ദഹനം, ശോധന, വർധിച്ച ഊർജ്ജം, വയറു കുറക്കൽ, മെച്ചപ്പെട്ട മാനസികാവസ്ഥ, മെച്ചപ്പെട്ട പ്രതിരോധശേഷി, പഞ്ചസാരയുടെ ആസക്തി കുറക്കൽ തുടങ്ങിയ നിരവധി ഗുണങ്ങൾ നൽകും.

എന്നാൽ, എല്ലാ ഭക്ഷണക്രമവും എല്ലാവർക്കും അനുയോജ്യമാകണമെന്നില്ല. ആരോഗ്യ പ്രശ്നങ്ങൾ ഉള്ളവർ ഡോക്ടറുടെ നിർദേശമനുസരിച്ച് മാത്രം ഡയറ്റ് സ്വീകരിക്കുക.

Tags:    
News Summary - Earlier I used to eat dinner very late: Ananya Panday reveals her latest diet, calls it very healthy

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.