Posted On
date_range Updated On
date_range ഉമ്മയുടെ ഫോട്ടോ പഴയ ഓർമകളിലേക്ക് കൊണ്ടുപോയി; സുൽഫത്തിന് പിറന്നാൾ ആശംസകളുമായി ദുൽഖർ
ഉമ്മ സുൽഫത്തിന് പിറന്നാൾ ആശംസയുമായി ദുൽഖർ സൽമാൻ. ഇൻസ്റ്റഗ്രാമിൽ ചിത്രം പങ്കുവെച്ചുകൊണ്ടാണ് ആശംസ നേർന്നത്. ഇപ്പോഴും ഉമ്മക്ക് തങ്ങൾ കുഞ്ഞുങ്ങളാണെന്നും അത് എത്ര പ്രായമായാലും അങ്ങനെ തന്നെയായിരിക്കുമെന്നും ദുൽഖർ പിറന്നാൾ ആശംസകൾ നേർന്നുകൊണ്ട് സോഷ്യൽ മീഡിയയിൽ കുറിച്ചു. സാരിയിലുള്ള ഉമ്മയുടെ ഈ ചിത്രം കണ്ടപ്പോൾ പഴയ ഓർമകളിലേക്ക് പോയെന്നും ദുൽഖർ കൂട്ടിച്ചേർത്തു.
പ്രിയപ്പെട്ട എന്റെ ഉമ്മ
'ജന്മദിനത്തിന് ഫോട്ടോ പോസ്റ്റ് ചെയ്യാൻ നോക്കുമ്പോഴാണ് ഫോണിൽ ഉമ്മയുടെ ഈ ചിത്രം കാണുന്നത്. ഈ സാരിയിലുള്ള ഈ ഫോട്ടോ എന്റെ കുട്ടിക്കാലവും നമ്മളൊരുമിച്ചുള്ള ചിത്രങ്ങളും എന്നെ ഓര്‍മിപ്പിച്ചു. ഞാൻ വീണ്ടും ഒരു കുട്ടിയായതുപോലെ തോന്നി. ഉമ്മക്ക് ഞാൻ അങ്ങനെയാണെന്ന് അറിയാം. ഞങ്ങൾക്ക് എത്ര പ്രായമായാലും മാതാപിതാക്കളുടെ കണ്ണുകളിലും ഹൃദയങ്ങളിലും മക്കള്‍ക്കും ചെറുമക്കള്‍ക്കുമൊക്കെ ഒരേ പ്രായമാണ്. നിങ്ങൾക്ക് ഞങ്ങൾ എല്ലാവരും ഒരുപോലെയാണ്. ഞങ്ങൾ ഉമ്മയെ ഒരുപാട് സ്നേഹിക്കുന്നു, സന്തോഷകരമായ ജന്മദിനം നേരുന്നു'- ദുൽഖർ കുറിച്ചു.
ഫോണ്‍ നോക്കിക്കൊണ്ടിരിക്കുന്ന സുല്‍ഫത്തിന്റെ ചിത്രമാണ് പങ്കുവെച്ചത്. ദുല്‍ഖറിന്റെ പിറന്നാൾ ആശംസ വൈറലായിട്ടുണ്ട്. നിരവധി പേർ കമന്റുകളിലൂടെ പിറന്നാള്‍ ആശംസകളറിയിച്ച് എത്തുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.