"ലോകത്ത് എനിക്കേറ്റവും സുരക്ഷിതമായ ഇടം!" മമ്മൂട്ടിക്ക് ജന്മദിനാശംസകൾ നേർന്ന് ദുൽഖർ സൽമാൻ

കൊച്ചി : മലയാളത്തിന്റെ മഹാനടൻ മമ്മൂട്ടി തന്റെ 75-ാം ജന്മദിനം ആഘോഷിക്കുന്ന വേളയിൽ അച്ഛന് സ്നേഹനിർഭരമായ ആശംസകളുമായി മകനും നടനുമായ ദുൽഖർ സൽമാൻ. ഫേസ്ബുക്കിലൂടെ പങ്കുവെച്ച വൈകാരികമായ കുറിപ്പിലൂടെയാണ് ദുൽഖർ തനിക്കെന്നും തണലായി നിൽക്കുന്ന പ്രിയപ്പെട്ട അച്ഛന് ആശംസകൾ അറിയിച്ചത്. "ലോകത്ത് എനിക്കേറ്റവും സുരക്ഷിതമായ ഇടം! പണ്ടും ഇപ്പോഴും എപ്പോഴും. ഏറ്റവും സന്തോഷം നിറഞ്ഞ ജന്മദിനാശംസകൾ പപ്പാ. എനിക്ക് നിങ്ങളോടുള്ള സ്നേഹത്തോളം വരില്ല മറ്റൊന്നും." അച്ഛനൊപ്പമുള്ള മനോഹരമായ ചിത്രം പങ്കുവെച്ചുകൊണ്ട് ദുൽഖർ കുറിച്ച വാക്കുകൾ ഇങ്ങനെയാണ്.

'ചെറുപ്പം കാത്തുസൂക്ഷിക്കുന്നയാൾ', 'എക്കാലത്തെയും മികച്ചയാൾ' തുടങ്ങിയ ഹാഷ്ടാഗുകളോടെ ദുൽഖർ പങ്കുവെച്ച ഈ കുറിപ്പ് നിമിഷങ്ങൾക്കകം തന്നെ സോഷ്യൽ മീഡിയയിൽ വൈറലായി മാറി. സിനിമാ ലോകത്തെ പ്രമുഖരും ആരാധകരും ഉൾപ്പെടെ ആയിരക്കണക്കിന് ആളുകളാണ് മമ്മൂട്ടിക്ക് ആശംസകളുമായി എത്തുന്നത്. മമ്മൂട്ടിയുടെ 75-ാം പിറന്നാൾ മലയാള സിനിമാ ലോകവും ആരാധകരും വൻ ആഘോഷമാക്കുമ്പോൾ, മകൻ ദുൽഖറിന്റെ ഈ വാക്കുകൾ ഏവരുടെയും മനസ്സ് നിറയ്ക്കുന്ന ഒന്നായി മാറി.

Tags:    
News Summary - Dulquer Salmaan Wishes Mammootty on His 75th Birthday Calling Him the Safest Place

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.