മോഹൻലാൽ - ജീത്തു ജോസഫ് കൂട്ടുകെട്ടിലൊരുങ്ങിയ 'ദൃശ്യം' സിനിമയുടെ മൂന്നാംഭാഗത്തിനായുള്ള കാത്തിരിപ്പിലാണ് ആരാധകർ. സിനിമയിലെ പ്രധാന കഥാപാത്രങ്ങളായ ജോർജ് കുട്ടിയെയും കുടുംബത്തെയും ചിത്രത്തിലെ ഓരോ കഥാപാത്രത്തേയും ആരാധകർ ഏറ്റെടുത്തിരുന്നു. ദൃശ്യത്തിന്‍റെ മൂന്നാംഭാഗം മലയാളത്തിലും ഹിന്ദിയിലുമായാണ് പുറത്തിറങ്ങാനിരിക്കുന്നത്.
ചിത്രത്തിലെ സസ്പെൻസിനെക്കുറിച്ചോ കഥയെക്കുറിച്ചോ അധികം വിവരങ്ങളൊന്നും സംവിധായകനോ അണിയ പ്രവർത്തകരോ പുറത്തുവിട്ടിരുന്നില്ല. എന്നാൽ ഇപ്പോൾ ഇപ്പോഴിതാ സിനിമയുടെ മൂന്നാം ഭാഗത്തെക്കുറിച്ച് ജീത്തു ജോസഫ് ചില കാര്യങ്ങൾ തുറന്നുപറഞ്ഞു.
രണ്ടാം ഭാഗം പോലെ ആയിരിക്കില്ല ദൃശ്യം 3 എന്നും ഒന്നാം ഭാഗത്തിന്റെ പാറ്റേണിൽ ആണ് സിനിമ ഒരുക്കിയിരിക്കുന്നതെന്നും ജീത്തു ജോസഫ് പങ്കുവെച്ചത്. കുറേക്കൂടി ഇമോഷണൽ ആയാണ് മൂന്നാംഭാഗം ഒരുക്കുന്നതെന്നും ജീത്തു ജോസഫ് പറഞ്ഞു.
ദൃശ്യം ഒന്നാം ഭാഗം പോലെ അല്ലായിരുന്നു രണ്ടാം ഭാഗം. ഇനി രണ്ടാം ഭാഗം പോലെയേ അല്ല മൂന്നാം ഭാഗം വരുന്നത്. കുറച്ചുകൂടി ഇമോഷണൽ ആയിരിക്കും മൂന്നാം ഭാഗം. ജോർജ്കുട്ടിയുടെ കുടുംബത്തിൽ ഇനി എന്തൊക്കെ സംഭവിക്കാം എന്ന കാര്യങ്ങൾ ആണ് മൂന്നാംഭാഗത്തിലുള്ളത് എന്നും ജീത്തു ജോസഫ് പറഞ്ഞു.
'ദൃശ്യം ഒന്നാം ഭാഗം പോലെ അല്ലായിരുന്നു രണ്ടാം ഭാഗം. ഇനി രണ്ടാം ഭാഗം പോലെയേ അല്ല മൂന്നാം ഭാഗം. കുറച്ചുകൂടി ഇമോഷണൽ ആയിരിക്കും മൂന്നാം ഭാഗം. ജോർജ്കുട്ടിയുടെ കുടുംബത്തിൽ ഇനി എന്തൊക്കെ സംഭവിക്കാം എന്ന കാര്യങ്ങൾ ആണ് കാണിക്കുന്നത്. ആ കഥാപാത്രങ്ങളുടെ ഐഡന്റിറ്റി ഞങ്ങൾ നിലനിർത്തുന്നുണ്ട്. , ജീത്തു ജോസഫ് പറഞ്ഞു.
മലയാള സിനിമയിലെ ഏറ്റവും മികച്ച ത്രില്ലര്‍ ചിത്രമാണ് ദൃശ്യം. ദൃശ്യം, ദൃശ്യം 2 എന്നിങ്ങനെ രണ്ടുഭാഗങ്ങളാണ് നിലവിൽ റിലീസ് ചെയ്തിരിക്കുന്നത്. മോഹന്‍ലാലിനെ നായകനാക്കി ജീത്തു ജോസഫ് സംവിധാനം ചെയ്ത ദൃശ്യം തിയറ്ററുകളില്‍ വലിയ സ്വീകാര്യത നേടിയപ്പോള്‍ കോവിഡ് കാലത്ത് ഒ.ടി.ടി റിലീസായി എത്തിയ ദൃശ്യം 2ഉം മികച്ച പ്രതികരണമാണ് സ്വന്തമാക്കിയത്. ദൃശ്യം മൂന്നാം ഭാഗത്തിന്റെ ചിത്രീകരണം ഇപ്പോൾ പൂർത്തിയായിരിക്കുകയാണ്.
ദൃശ്യത്തിന്റെ ആദ്യഭാഗം 2013ലാണ് പുറത്തിറങ്ങിയത്. പിന്നാലെ മറ്റ് ഭാഷകളിൽ റീമേക്ക് ചെയ്യപ്പെട്ടു. ഹിന്ദി പതിപ്പിൽ അജയ് ദേവ്ഗൺ ആണ് പ്രധാനവേഷത്തിൽ അഭിനയിച്ചത്. മലയാളത്തിലും ഹിന്ദിയിലും ഒരേപോലെ ഹിറ്റായ ചിത്രത്തിന്‍റെ മൂന്നാഭാഗത്തിന്‍റെ ചിത്രീകരണം ഇരു ഭാഷയിലും ഒന്നിച്ചായിരുന്നു തുടങ്ങിയിരുന്നത്. അടുത്ത ഭാഗത്തിൽ എന്തായിരിക്കും കഥ എന്നതിന്‍റെ ആകാംക്ഷയിലാണ് ഇരു ഭാഷയിലേയും ആരാധകർ. എന്നാൽ ഏതു ഭാഷയിലാകും ചിത്രം ആദ്യം റിലീസ് ചെയ്യുക എന്ന ആശങ്കയും പ്രേക്ഷകർക്കിടയിൽ ഉണ്ടായിരുന്നു. ഇതേക്കുറിച്ചുള്ള അന്തിമ തീരുമാനം ജീത്തു ജോസഫ് പുറത്തുവിട്ടു.
ജിയോ ഹോട്ട്സ്റ്റാർ സൗത്ത് അൺബൗണ്ട് പരിപാടിയിൽ സംസാരിക്കവേ, മലയാളം പതിപ്പിന് മുമ്പ് ഹിന്ദിയിൽ ചിത്രം പുറത്തിറങ്ങുമോ എന്ന് ജീത്തുവിനോട് ചോദ്യമുയർന്നു. മലയാളത്തിൽ ചിത്രം അവസാന ഘട്ടത്തിലാണെന്നും അടുത്ത വർഷം പകുതിയോടെതന്നെ റിലീസിന് ഒരുങ്ങുകയാണെന്നും അദ്ദേഹം മറുപടി നൽകി.
അതേസമയം ദൃശ്യം 3 ന്‍റെ ലോകമെമ്പാടുമുള്ള തിയറ്റർ, ഡിജിറ്റൽ അവകാശങ്ങൾ പനോരമ സ്റ്റുഡിയോസും പെൻ സ്റ്റുഡിയോസും സംയുക്തമായി സ്വന്തമാക്കിയിരുന്നു. ജീത്തു ജോസഫ് രചനയും സംവിധാനവും നിർവഹിക്കുന്ന, മോഹൻലാൽ നായകനായെത്തുന്ന ദൃശ്യം 3 ആശിർവാദ് സിനിമാസിന്‍റെ ബാനറിൽ ആന്‍റണി പെരുമ്പാവൂരാണ് നിർമിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.