‘ലോക’ കാണാനെത്തി ‘കൽക്കി’ ചിത്രത്തിന്‍റെ സംവിധായകൻ

മലയാളത്തിന്‍റെ സൂപ്പർ ഹീറോ ചിത്രം കണ്ട് ആശംസകളും അഭിനന്ദനങ്ങളും അറിയിച്ച് കൽക്കി സംവിധായകൻ നാഗ് അശ്വിൻ. ഗംഭീര സിനിമയാണെന്ന കുറിപ്പോടെ നാഗ് അശ്വിൻ ലോക- ചാപ്റ്റർ വൺ: ചന്ദ്ര സിനിമ കാണുന്ന ചിത്രം സമൂഹമാധ്യമത്തിൽ പങ്കുവെച്ചത്.

കല്യാണി പ്രിയദർശൻ കേന്ദ്ര കഥാപാത്രമായി എത്തിയ ലോക ഓണം റിലീസായാണ് തിയേറ്ററുകളിലെത്തിയത്. ദുൽഖർ സൽമാൻ നിർമിച്ച സിനിമ ഇതിനകം തന്നെ മികച്ച പ്രതികരണമാണ് നേടുന്നത്. ദുൽഖർ സൽമാന്‍റെ അടുത്ത സുഹൃത്താണ് നാഗ് അശ്വിൻ. ദുൽഖർ കീർത്തി സുരേഷ് ജോഡികൾ അഭിനയിച്ച 'മഹാനടി'യായിരുന്നു നാഗ് അശ്വിന്‍റെ ആദ്യ ചിത്രം.

ഡൊമനിക് അരുണിന്‍റെ സംവിധാനത്തിൽ വന്ന ലോക മലയാളത്തിലെ ഫാന്‍റസി സൂപ്പർ ഹീറോ സിനിമയാണ്. കല്യാണി പ്രിയദർശന്‍റെ കരിയർ ബെസ്റ്റ് ചിത്രങ്ങളുലൊന്നാണ് ലോക. ചിത്രത്തിന്‍റെ സംഗീതം എടുത്തു പറയേണ്ട ഒന്നു തന്നെ. കഥയുടെ ഗതിക്കനുസരിച്ച് പ്രേക്ഷകന്‍റെ സിരകളിലേക്ക് ഒഴുകിയെത്തുന്നതാണത്. നെസ്ലിന്‍, ചന്തു സലിം കുമാർ, അരുൺ കുര്യൻ സാൻഡി തുടങ്ങിയ വൻ താരനിര സിനിമയിലുണ്ട്. മികച്ച ടെക്നിക്കൽ സൈഡാണ് ലോകയുടേത്. മലയാള സിനിമയിൽ ഇതുവരെ കാണാത്ത ഒരു ഫാന്‍റസി സൂപ്പർ ഹീറോ യൂണിവേഴ്സാണ് ലോക തുടക്കം കുറിച്ചിരിക്കുന്നത്.

Tags:    
News Summary - director nag aswin watched the film lokha

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.