കൊച്ചി: സംവിധായകൻ ഗിരീഷ് വെണ്ണല (69) അന്തരിച്ചു. എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ആരോഗ്യപ്രശ്നങ്ങളെത്തുടർന്ന് അദ്ദേഹം ദീർഘകാലമായി ചികിത്സയിലായിരുന്നു.
ഫെഫ്ക ഡയറക്‌ടേഴ്‌സ് യൂനിയൻ അംഗമായിരുന്നു ഗിരീഷ് വെണ്ണല. ഭരതൻ, പി.ജി. വിശ്വംഭരൻ എന്നിവരുടെ ശിഷ്യനായിരുന്ന ഗിരീഷ് രണ്ടു ചിത്രങ്ങൾ സംവിധാനം ചെയ്തിട്ടുണ്ട്. പുരസ്കാരം ആണ് ആദ്യചിത്രം. അമരം സിനിമയിൽ സഹ സംവിധായകനായും പ്രവർത്തിച്ചു.
പൊതുപ്രവർത്തനങ്ങളിലും ശ്രദ്ധേയനായിരുന്നു. സംസ്കാരം ഞായറാഴ്ച രാവിലെ ഒമ്പതിന് കാക്കനാട്ടെ വീട്ടിൽ പൊതുദർശനത്തിന് ശേഷം 11ന് കാക്കനാട് അത്താണിയിലെ പൊതുശ്മശാനത്തിൽ.
ഭാര്യ: പരേതയായ രാജേശ്വരി. മകൾ: രാഗി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.