സംവിധായകൻ ആദിക് രവിചന്ദ്രൻ വിവാഹിതനാകുന്നു; വധു പ്രഭുവിന്റെ മകൾ
സൂപ്പർ ഹിറ്റ് ചിത്രം മാർക്ക് ആന്റണിയുടെ സംവിധായകൻ ആദിക് രവിചന്ദ്രൻ വിവാഹിതനാകുന്നു. നടൻ പ്രഭുവിന്റെ മകൾ ഐശ്വര്യയാണ് വധു. ഇരുകുടുംബാംഗങ്ങളുടെ സാന്നിധ്യത്തിൽ ഡിസംബർ 15 ന് വിവാഹിതരാകുമെന്നാണ് തമിഴ് മാധ്യമങ്ങൾ നൽകുന്ന വിവരം. എന്നാൽ വിവാഹത്തെക്കുറിച്ച് താരങ്ങളോ കുടുംബാംഗങ്ങളോ ഇതുവരെ പ്രതികരിച്ചിട്ടില്ല.
വിശാലിനെ കേന്ദ്രകഥാപാത്രമാക്കി ആദിക് രവിചന്ദ്രൻ സംവിധാനം ചെയ്ത മാർക്ക് ആന്റണി വൻ വിജയമായിരുന്നു. ടൈം ട്രാവൽ വിഭാഗത്തിൽപ്പെടുന്ന ചിത്രം 100 കോടി ക്ലബ്ബിൽ ഇടംപിടിച്ചിരുന്നു. വിശാലിനെ കൂടാതെ എസ്. ജെ സൂര്യ, സുനില്‍, ശെല്‍വരാഘവൻ, ഋതു വര്‍മ, യൈ ജി മഹേന്ദ്രൻ, നിഴല്‍ഗള്‍ രവി, റെഡിൻ കിംഗ്‍സ്‍ലെ തുടങ്ങിയവരാണ് മറ്റുപ്രധാനകഥാപാത്രങ്ങളെ അവതരിപ്പിച്ചത്.
അജിത് ചിത്രം എ.കെ 63 ആണ് ആദിക്കിന്റെ ഏറ്റവും പുതിയ ചിത്രം. എർലന്റ് കുമാർ ആണ് ചിത്രം നിർമിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.