1975ൽ പുറത്തിറങ്ങിയ 'ഷോലെ' എന്ന ഐക്കണിക് ചിത്രത്തിനായി സംവിധായകൻ രമേശ് സിപ്പിക്ക് അമിതാഭ് ബച്ചനെ നിർദേശിച്ചത് ധർമ്മേന്ദ്രയാണ്. ഷോലെയിലെ ജയ് എന്ന കഥാപാത്രത്തെ അവതരിപ്പിച്ചതിനെക്കുറിച്ച് ധർമ്മേന്ദ്ര ഓർമിക്കുകയാണ്. ജയ് എന്ന കഥാപാത്രത്തെ അനശ്വരമാക്കിയ അമിതാഭ് ബച്ചനെ ഈ വേഷത്തിലേക്ക് ആദ്യം പരിഗണിച്ചിരുന്നില്ല. പകരം നടൻ ശത്രുഘ്‌നൻ സിൻഹക്കാണ് ആദ്യം ആ വേഷം വാഗ്ദാനം ചെയ്തത്.
2023ൽ ഒരു അഭിമുഖത്തിൽ ഷോലെയും ദീവറും നിരസിച്ചതിനെക്കുറിച്ച് ശത്രുഘ്‌നൻ സിൻഹ തുറന്നുപറഞ്ഞിരുന്നു. ഇവ രണ്ടും പിന്നീട് ബച്ചന് ലഭിച്ചു. ഇത് അദ്ദേഹത്തിന്റെ താരമൂല്യം വർധിപ്പിച്ചു. ദീവറിന്റെ തിരക്കഥ ആറുമാസത്തോളം എന്‍റെ കയ്യിലുണ്ടായിരുന്നു. കഥാഗതിയുടെ ആഴവും സാധ്യതയും ഉണ്ടായിരുന്നിട്ടും, പരിഹരിക്കപ്പെടാത്ത സൃഷ്ടിപരമായ വ്യത്യാസങ്ങൾ പദ്ധതിയിൽ നിന്ന് പിന്മാറാൻ പ്രേരിപ്പിച്ചു. അതുപോലെ, ഷോലെക്ക് വേണ്ടി സമീപിച്ചിരുന്നു. ഷൂട്ടിങ് സമയക്രമങ്ങളെക്കുറിച്ചുള്ള വ്യക്തതയില്ലായ്മയാണ് അതിൽ നിന്ന് പിന്മാറാൻ പ്രേരിപ്പിച്ചതെന്നും സിൻഹ പറഞ്ഞിരുന്നു.
തിരക്കേറിയ ഷൂട്ടിങ് ഷെഡ്യൂൾ കാരണം ഈ സിനിമകൾ നിരസിച്ചതിൽ വിഷമമുണ്ടെങ്കിലും തന്റെ തീരുമാനങ്ങൾ അമിതാഭ് ബച്ചന് വഴിയൊരുക്കി എന്ന വസ്തുതയിൽ അദ്ദേഹം ആശ്വാസം കണ്ടെത്തി. ആ വേഷങ്ങളിൽ നിന്ന് മാറിനിന്നതിലൂടെ, ബച്ചന്റെ സൂപ്പർസ്റ്റാർ പദവിയിലേക്കുള്ള ഉയർച്ചക്ക് താൻ അറിയാതെ കാരണമായെന്നും സിൻഹ കൂട്ടിച്ചേർത്തു. ഷോലെയിൽ അമിതാഭ് ബച്ചനെ നായകനാക്കുന്നതിലേക്ക് നയിച്ച അവസാന ശ്രമം ധർമ്മേന്ദ്രയിൽ നിന്നാണ് ഉണ്ടായത്.
ബച്ചൻ പലപ്പോഴും ധർമ്മേന്ദ്രയെ സെറ്റിൽ സന്ദർശിക്കുമായിരുന്നു. ബച്ചന്റെ കഴിവിൽ ബോധ്യപ്പെട്ട ധർമ്മേന്ദ്ര, ജയ് എന്ന കഥാപാത്രത്തിനായി ഈ പുതുമുഖത്തെ പരിഗണിക്കാൻ സിപ്പിയോട് ആവശ്യപ്പെട്ടു. ആ തീരുമാനം ബച്ചന്റെ കരിയറിലെ നിർണായക സിനിമയായി പിന്നീട് ഷോലെ മാറ്റിയെന്നും സിൻഹ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.