ഡേവിഡ് വാർണർ

‘ബൗണ്ടറിയിൽ നിന്ന് ബോക്സ് ഓഫിസിലേക്ക്’; ഡേവിഡ് വാർണർ ഇന്ത്യൻ സിനിമയിൽ അരങ്ങേറ്റം കുറിക്കുന്നു

മുൻ ആസ്‌ട്രേലിയൻ ക്രിക്കറ്റ് താരം ഡേവിഡ് വാർണർ ഇന്ത്യൻ സിനിമയിൽ അരങ്ങേറ്റം കുറിക്കാൻ ഒരുങ്ങുന്നു. റോബിൻഹുഡ് എന്ന തെലുങ്ക് സിനിമയിൽ താൻ പ്രത്യക്ഷപ്പെടുമെന്ന ആവേശകരമായ വാർത്ത വെടിക്കെട്ട് ബാറ്ററായ വാർണർ സമൂഹമാധ്യമത്തിലൂടെ പങ്കുവെച്ചു.

വാർണർ ഔദ്യോഗിക സമൂഹമാധ്യമ അക്കൗണ്ടുകളിലൂടെ ചിത്രത്തിലെ തന്റെ പോസ്റ്റർ പുറത്തുവിട്ടു. ‘ബൗണ്ടറിയിൽ നിന്ന് ബോക്സ് ഓഫിസിലേക്ക് സ്വാഗതം’ എന്നാണ് പോസ്റ്ററിലെ വാചകം. മാർച്ച് 28ന് ചിത്രം റിലീസ് ചെയ്യും. ‘ഇന്ത്യൻ സിനിമ, ഇതാ ഞാൻ എത്തുന്നു. റോബിൻഹുഡിന്റെ ഭാഗമായതിൽ ആവേശമുണ്ട്. ഷൂട്ടിങ് പൂർണമായും ആസ്വദിച്ചു’ എന്ന് അദ്ദേഹം പോസ്റ്റിൽ പറഞ്ഞു.

തെലുങ്ക് താരം നിഥിന്‍ നായകനായി എത്തുന്ന ചിത്രമാണ് റോബിൻഹുഡ്. 2024 സെപ്റ്റംബറിലാണ് ഡേവിഡ് വാര്‍ണറുടെ രംഗങ്ങള്‍ ചിത്രീകരിച്ചത്. അന്ന് താരത്തിന്‍റെ ചിത്രങ്ങള്‍ ചോര്‍ന്നിരുന്നു. വാർണർ ‘പുഷ്പ 2’വില്‍ അഭിനയിക്കുന്നു​ണ്ടെന്ന് രീതിയില്‍ വാര്‍ത്തകള്‍ വന്നിരുന്നു.

ഇന്ത്യൻ സിനിമകളോട് പ്രത്യേക സ്നേഹമുള്ള താരമാണ് വാർണർ. ഇന്ത്യൻ സിനിമ പാട്ടുകളിൽ താരം ചുവട് വെക്കുന്നത് എന്നും വൈറലാകാറുണ്ട്. പുഷ്പയുടെ ആദ്യ ഭാഗത്തിലെ പാട്ടുകൾക്ക് താരം ഒറ്റക്കും കൂടുംബത്തോടൊപ്പവും നൃത്തം ചെയ്തത് വൈറലാണ്. വാർണറുടെ ഇത്തരത്തിലുള്ള റീക്രിയേറ്റഡ് വിഡിയോകൾക്ക് ഒരുപാട് ആരാധകരുണ്ട്. 

Tags:    
News Summary - Cricketer David Warner to make his Indian cinema debut in Robinhood

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.