Posted On
date_range Updated On
date_range കോമഡി താരം രാജു ശ്രീവാസ്തവ അന്തരിച്ചു
മുംബൈ: പ്രശസ്ത സ്റ്റാൻഡപ്പ് കൊമേഡിയൻ രാജു ശ്രീവാസ്തവ (58) അന്തരിച്ചു. ഡൽഹി എയിംസിൽ ചികിത്സയിലിരിക്കെ രാവിലെ 10.30യോടെയാണ് മരണം സംഭവിച്ചത്. ജിമ്മിൽ വ്യായാമം ചെയ്യുന്നതിനിടെ ഹൃദയാഘാതം ഉണ്ടായതിനെതുടർന്ന് ആഗസ്റ്റ് 10നാണ് അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
'ദി ഗ്രേറ്റ് ഇന്ത്യൻ ലാഫർ ചലഞ്ച്' എന്ന ടാലന്‍റ് ഷോയിലൂടെയാണ് രാജു ശ്രീവാസ്തവ സ്റ്റാൻഡ്-അപ് കോമഡി രംഗത്ത് ശ്രദ്ധിക്കപ്പെടുന്നത്. ബാസിഗര്‍, മേം പ്രേം കി ദിവാനി ഹൂം, ബിഗ്ബ്രദര്‍, മേനേ പ്യാര്‍ കിയ തുടങ്ങി നിരവധി ബോളിവുഡ് ചിത്രങ്ങളിലും ഇദ്ദേഹം അഭിനയിച്ചിട്ടുണ്ട്.
കോമഡി സർക്കസ്, ദി കപിൽ ശർമ ഷോ എന്നീ കോമഡി ഷോകളിലും ഭാഗമായി. ഉത്തർപ്രദേശിലെ ഫിലിം ഡെവലപ്‌മെന്റ് കൗൺസിലിന്റെ ചെയർമാനായും ശ്രീവാസ്തവ സേവനമനുഷ്ഠിച്ചു. രാജു ശ്രീവാസ്തവയുടെ മരണത്തിൽ പ്രതിരോധ മന്ത്രി രാജ്നാഥ് സിങ് അനുശോചനം രേഖപ്പെടുത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.