50 കടക്കാൻ പാടുപ്പെട്ട് അമിതാഭ് ബച്ചൻ; 'രേഖക്കൊപ്പം സെൽഫി എടുക്കുക, വഴക്കുകൾ തിരഞ്ഞെടുക്കുക' എന്ന് ആരാധകർ

സോഷ്യൽ മീഡിയയിലെ ഏറ്റവും സജീവമായ സെലിബ്രിറ്റികളിൽ ഒരാളാണെങ്കിലും, പതിറ്റാണ്ടുകളായി സജീവവും സ്വന്തം ബ്ലോഗിൽ ആക്റ്റീവാണെങ്കിലും അമിതാഭ് ബച്ചന് എക്സിൽ ഫോളോവേഴ്‌സിന്റെ എണ്ണം 49 ദശലക്ഷം ആണുള്ളത്. എത്ര ശ്രമിച്ചാലും തന്റെ എക്സ് ഫോളോവേഴ്‌സിന്റെ എണ്ണം 49 ദശലക്ഷം കടക്കുന്നില്ല. തന്റെ എക്സ് ഫോളോവേഴ്‌സിനെ എങ്ങനെ വർധിപ്പിക്കണമെന്ന് ബിഗ് ബി ആരാധകരോട് ചോദിക്കുന്നു. രസകരമായ മറുപടികളാണ് ലഭിക്കുന്നത്.

ഒരു ഉപയോക്താവ് ഭാര്യ ജയ ബച്ചനൊപ്പം ഒരു വിഡിയോ പോസ്റ്റ് ചെയ്യാൻ നിർദേശിച്ചു. മറ്റൊരാൾ ജയ ബച്ചനുമായി കളിയായി വഴക്കിടണമെന്ന് പറയുന്നു. പെട്രോൾ വിലയെക്കുറിച്ച് ചോദിച്ചാൽ തന്നെ ഒരു ദിവസം 50 ദശലക്ഷം ഫോളോവേഴ്‌സ് ഉറപ്പാണെന്ന് മറ്റൊരു ആരാധകൻ. നടി രേഖക്കൊപ്പം സെൽഫി എടുക്കുക്കണമെന്നും ചിലർ പറയുന്നു.

അതേ സമയം കോൻ ബനേഗ ക്രോർപതിയുടെ അടുത്ത സീസണുമായി അമിതാഭ് ബച്ചൻ ഉടൻ തന്നെ തിരിച്ചെത്തുമെന്നാണ് ലഭിക്കുന്ന റിപ്പോർട്ടുകൾ. വരാനിരിക്കുന്ന സീസണിലേക്കുള്ള രജിസ്ട്രേഷനുകൾ ഈ മാസം അവസാനം ആരംഭിക്കും. കൽക്കിയിലാണ് അമിതാഭ് ബച്ചൻ അവസാനമായി അഭിനയിച്ചത്.



Tags:    
News Summary - Big B asks fans how to grow his X followers, internet responds with hilarious ideas

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.