മലയാളത്തിന്‍റെ പ്രിയപ്പെട്ട നടനും സംവിധായകനുമാണ് ബേസിൽ ജോസഫ്. ബേസിൽ സംവിധാനം ചെയ്യുന്ന സിനിമകൾക്കും അഭിനയിക്കുന്ന സിനിമകൾക്കും അഭിമുഖങ്ങൾക്കുമൊക്കെ പ്രത്യേക ആരാധകരുണ്ട്. ഇപ്പോഴിതാ, മമ്മൂട്ടിയോടൊപ്പം ഒരു സായാഹ്നം ചെലവഴിക്കാനായതിന്‍റെ സന്തോഷം പങ്കുവെക്കുകയാണ് ബേസിൽ.
സമൂഹമാധ്യമത്തിൽ പങ്കുവെച്ച കുറിപ്പിലാണ് തന്‍റെ കുടുംബത്തോടെ മമ്മൂട്ടിയെ കണ്ട കാര്യം ബേസിൽ അറിയിച്ചത്. മകൾ ഹോപ്പും മമ്മൂട്ടിയും തമ്മിലുള്ള രസകരമായ സംഭാഷണത്തെക്കുറിച്ചും ബേസിൽ എഴുതിയിട്ടുണ്ട്. മമ്മൂട്ടിയോടൊപ്പമുള്ള ചിത്രങ്ങളും ബേസിൽ പങ്കുവെച്ചു.
ബേസിലിന്‍റെ പോസ്റ്റ്
ഇതിഹാസത്തോടൊപ്പം ഒരു സായാഹ്നം ചെലവഴിക്കാനുള്ള അപൂർവ ഭാഗ്യം ലഭിച്ചു. അത് ഞങ്ങളുടെ കുടുംബം എന്നേക്കും ഓർത്തുവെക്കുന്ന ഒരു നിമിഷമായിരുന്നു. എന്റെ കുഞ്ഞു മകൾ അദ്ദേഹത്തെ നോക്കി നിഷ്കളങ്കമായി 'നിങ്ങളുടെ പേരെന്താണ്?' എന്ന് ചോദിച്ചപ്പോൾ, പുഞ്ചിരിച്ചുകൊണ്ട് പറഞ്ഞു, 'മമ്മൂട്ടി'.
ആ എളിയ മറുപടി ജീവിതകാലം മുഴുവൻ നീണ്ടുനിൽക്കുന്ന ഒരു ഓർമയായി ഞങ്ങളുടെ ഹൃദയങ്ങളിൽ പതിഞ്ഞു. അദ്ദേഹം സ്വന്തം കാമറയിൽ ചിത്രങ്ങൾ എടുത്തു, ഹോപ്പും മമ്മൂക്കയും ഒരുമിച്ച് എണ്ണമറ്റ സെൽഫികൾ എടുത്തു.
അദ്ദേഹം ലോകത്തിന് ആരാണെന്ന് ആ മണിക്കൂറുകളിൽ ഞങ്ങൾ മറന്നു, ഒരു അടുത്ത സുഹൃത്തിനൊപ്പം ഇരിക്കുന്നതുപോലെ അദ്ദേഹം തോന്നിപ്പിച്ചു. ആ തരത്തിലുള്ള കൃപയും ഊഷ്മളതയും വാക്കുകൾക്ക് അതീതമാണ്. മമ്മൂക്ക, നിങ്ങളുടെ ദയക്കും ഊഷ്മളതക്കും, ഞങ്ങൾക്ക് എന്നേക്കും വിലമതിക്കുന്ന ഒരു സായാഹ്നം നൽകിയതിനും ഹൃദയത്തിന്റെ അടിത്തട്ടിൽ നിന്ന് നന്ദി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.