പ്രശസ്ത ഇന്‍ഡോ-അമേരിക്കന്‍ ആക്ഷന്‍ ഹീറോ ബാബു ആന്‍റണി, മകന്‍ ആര്‍തര്‍ ബാബു ആന്‍റണി, ലോകപ്രശസ്ത ഗുസ്തി താരവും അമേരിക്കന്‍ ചലച്ചിത്രങ്ങളിലെ വില്ലന്‍ കഥാപാത്രങ്ങളിലൂടെ ശ്രദ്ധേയനായ ചാള്‍സ് ടെയ്ലര്‍ എന്നിവര്‍ കേന്ദ്ര കഥാപാത്രമാകുന്ന പാന്‍ ഇന്ത്യന്‍ മൂവിയായ 'ദ ഗ്രേറ്റ് എസ്കേപ്പ് അഞ്ച് ഭാഷകളിലായി തിയറ്ററുകളിൽ എത്തുന്നു.
തമിഴ്, തെലുങ്ക്, കന്നട, ഹിന്ദി, മലയാളം ഭാഷകളിലൂടെയാണ് വീണ്ടും പ്രേക്ഷകരിലേക്ക് എത്തുന്നത്. മലയാളത്തില്‍ കൂടുതല്‍ ദൃശ്യമികവും പുതുമകളുമായിട്ടാണ് അവതരിപ്പിക്കുന്നത്. വിവിധ ഭാഷകളിലേക്കുള്ള മൊഴിമാറ്റനടപടികള്‍ ആരംഭിച്ചതായി ചിത്രത്തിന്‍റെ അണിയറ പ്രവര്‍ത്തകര്‍ വ്യക്തമാക്കി.
ബാബു ആന്‍റണിയെ ഇതുവരെ കാണാത്ത വേഷപ്പകര്‍ച്ചയിലൂടെയാണ് ഈ ചിത്രത്തിലൂടെ പ്രേക്ഷകര്‍ കണ്ടത്. അതിഗംഭീരമായ മേക്കിങ്ങാണ് ഈ ചിത്രത്തിന്‍റെ പുതുമ. ലോക സിനിമകളുടെ ദൃശ്യഭംഗിയുമായി ചേര്‍ന്നു പോകുന്ന ഒരു ചിത്രം കൂടിയാണ് ദ ഗ്രേറ്റ് എസ്കേപ്പ്. അമേരിക്കയിലെ ചലച്ചിത്ര പ്രവര്‍ത്തകനും നവാഗത പ്രതിഭയുമായ സന്ദീപ് ജെ എല്‍ ആണ് ഈ ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്.
വിവിധ ഭാഷകളില്‍ ഒരുങ്ങുന്ന ദ ഗ്രേറ്റ് എസ്കേപ്പിന്‍റെ വിതരണാവകാശം തേടുന്നതായും അറിയിച്ചു. താല്പര്യമുള്ള ഏജന്‍സികള്‍ക്ക് ബന്ധപ്പെടാവുന്നതാണെന്നും അണിയറപ്രവര്‍ത്തകര്‍ വ്യക്തമാക്കി
ബാബു ആന്‍റണിയും മകന്‍ ആര്‍തര്‍ ആന്‍റണിയും, ആദ്യമായി ഒന്നിക്കുന്ന ചിത്രം കൂടിയാണ് ദ ഗ്രേറ്റ് എസ്കേപ്പ്. പ്രമുഖ തമിഴ് താരവുമായ സമ്പത്ത് റാം, അമേരിക്കൻ ചലച്ചിത്ര താരം റോക്ക് വില്യംസ്, ബാബു ആൻ്റിണിയുടെ ഭാര്യ ഇവ്ഗനിയ, മകൻ അല്ക്സ് ആൻ്റിണി എന്നിവരും ചിത്രത്തിലെ അഭിനേതാക്കളാണ് .ചിത്രം പൂര്‍ണ്ണമായും അമേരിക്കയിലാണ് ചിത്രീകരിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.