ഈ വർഷം മാർച്ചിൽ മെൽബണിൽ നടന്ന സംഗീത പരിപാടിയിൽ മൂന്ന് മണിക്കൂർ വൈകി എത്തിയ ഗായിക നേഹ കക്കർ വേദിയിൽ പൊട്ടിക്കരഞ്ഞു, പിന്നീട് താൻ വഞ്ചിക്കപ്പെട്ടുവെന്നും പരിപാടിക്ക് പണം നൽകിയില്ലെന്നും വെളിപ്പെടുത്തി. മെൽബണിലെ തന്റെ സംഗീത പരിപാടിയിൽ മൂന്ന് മണിക്കൂർ വൈകി എത്തിയതിന് ആരാധകരോട് ക്ഷമാപണം നടത്തി കരയുന്ന ഗായിക നേഹ കക്കറിന്‍റെ വിഡിയോ വൈറലായിരുന്നു.
അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കിയില്ലെന്നും, എല്ലാ സാധ്യതകളും അവഗണിച്ച് പരിപാടി അവതരിപ്പിക്കേണ്ടി വന്നെന്നും ഗായിക അവകാശപ്പെട്ടിരുന്നു. എന്നാല്‍ ഓസ്‌ട്രേലിയൻ ഇവന്റ് പ്ലാനർമാരായ പേസ് ഡിയും ബിക്രം സിംഗ് രൺധാവയും നേഹ കക്കറിന്‍റെ അവകാശവാദങ്ങൾ തെറ്റാണെന്ന് വെളിപ്പെടുത്തുകയാണ്.
നേഹ പരിപാടിക്ക് വൈകിയാണ് എത്തിയത്. ഞാൻ ഇപ്പോള്‍ സ്റ്റേജില്‍ കയറില്ല എന്ന് അവര്‍ വാശിപിടിച്ചിരുന്നു. പരിപാടിയുടെ സംഘാടകനായ പ്രീത് പബ്ല ഭായി പറഞ്ഞു. ഈ വാദത്തെ പിന്തുണച്ചുകൊണ്ട് ബിക്രം സിംഗ് രന്ധാവയും ചില കാര്യങ്ങള്‍ കൂട്ടിച്ചേർത്തു. ജനക്കൂട്ടം നേഹയെ കാത്തിരിക്കുകയായിരുന്നു. പക്ഷേ അവർ രാത്രി 10 മണിക്കാണ് എത്തിയത്. നിശ്ചയിച്ച സമയത്തേക്കാൾ രണ്ടര മണിക്കൂർ വൈകി. അതിനാൽ ജനക്കൂട്ടം അസ്വസ്ഥരും ദേഷ്യത്തിലുമായിരുന്നു.
700 പേർ മാത്രമാണോ? കൂടുതൽ ആളുകൾ വന്ന് ഈ സ്ഥലം നിറയുന്നതുവരെ, ഞാൻ പരിപാടി അവതരിപ്പിക്കാൻ പോകുന്നില്ല എന്ന് സംഘാടകരോട് നേഹ പറഞ്ഞതായി പേസ് ഡി വെളിപ്പെടുത്തി. ഭക്ഷണം തന്നില്ല, പറഞ്ഞ പണം തന്നില്ല, ഹോട്ടല്‍ റൂം നല്‍കിയില്ല എന്നിങ്ങനെ നേഹയുടെ പരാതികൾ നീളുന്നു. നേഹ കക്കറിനും സംഘത്തിനും എല്ലാ സൗകര്യവും നല്‍കിയിരുന്നുവെന്ന് പേസ് ഡി വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.