അഭിനയ കരിയറിലെ ഏറ്റവും മികച്ച കാലഘട്ടത്തിലൂടെയാണ് നടൻ ആസിഫ് അലി കടന്നുപോകുന്നത്. ഏറെനാൾ ഒരുപാട് ഫ്ലോപ്പ് സിനിമകളിലൂടെ കടന്നുപോയിരുന്ന ആസിഫ് അലി കഴിഞ്ഞ വർഷം ബോക്സ് ഓഫീസിൽ വമ്പൻ തിരിച്ചുവരവ് നടത്തി. തലവൻ, അഡിയോസ് അമീഗോ, കിഷ്കിന്ധാ കാണ്ഡം എന്നിങ്ങനെ ഹിറ്റ് ചിത്രങ്ങളുടെ ഭാഗമാകാൻ ആസിഫ് അലിക്ക് സാധിച്ചു. അഭിനയത്തിലും താരം മികച്ച തിരിച്ചുവരവ് നടത്തിയപ്പോൾ ആസിഫ് ചിത്രങ്ങളെ ആളുകൾ ഏറ്റെടുക്കാൻ ആരംഭിച്ചു.
ഇപ്പോഴിതാ പണ്ട് ഉണ്ടായിരുന്ന ഒരു അഭ്യൂഹത്തെ കുറിച്ച് സംസാരിക്കുകയാണ് ആസിഫ് അലി. സിനിമയിലെത്തിയ തുടക്ക കാലത്ത് താനും നടി റിമ കല്ലിങ്കലും രജിസ്റ്റർ മാര്യേജ് ചെയ്തിട്ടുണ്ടെന്ന തരത്തിലുള്ള വാർത്തകൾ വന്നിരുന്നുവെന്നാണ് ആസിഫ് പറയുന്നത്. എന്നാൽ ഇരുവരും ഇത് കാര്യമായി എടുത്തില്ലെന്നും ആസിഫ് അലി കൂട്ടിച്ചേർത്തു.
'കരിയറിന്റെ തുടക്ക സമയം. അതായത്, ഞാൻ അത്യാവശ്യം സിനിമകൾ ചെയ്‌ത് ഒന്ന് ക്ലിക്കായി വന്നപ്പോൾ എന്നെപ്പറ്റി ഒരു റൂമർ കേട്ടിരുന്നു. ഞാനും റിമ കല്ലിങ്കലും തമ്മിൽ രജിസ്റ്റർ മാര്യേജ് ചെയ്തെന്നായിരുന്നു അഭ്യൂഹം. ഞാനും റിമയും അന്ന് അതൊന്നും കാര്യമാക്കി എടുത്തില്ല. ഇന്നും അത് ആലോചിച്ച് ചിരിക്കും. സോഷ്യൽ മീഡിയ ഇന്ന് കാണുന്നതുപോലെ അന്ന് അത്ര ആക്ടീവല്ലായിരുന്നു. എന്നിട്ടും ഒരുപാട് സ്ഥലത്ത് ഈ റൂമർ കേട്ടിരുന്നു. ആരാണ് ഇത് പറഞ്ഞു പരത്തിയതെന്നും എനിക്കറിയില്ല. എന്നാലും ഒരിക്കലും മറക്കാൻ കഴിയാത്ത ഒരു അനുഭവമാണ് അത്,' ആസിഫ് അലി പറയുന്നു.
അതേസമയം ആസിഫിന്‍റേതായ ഒടുവില്ത്സ റിലീസായ ജോഫിൻ ടി ചാക്കോ ചിത്രം മികച്ച് പ്രകടനമാണ് ബോക്സ് ഓഫീസിൽ കാഴ്ചവെക്കുന്നത്. ആദ്യം ദിനം തന്നെ പ്രേക്ഷകർ ഏറ്റെടുത്ത ചിത്രം നാല് ദിവസം കൊണ്ട് 27 കോടിയോളം കളക്ട് ചെയ്തിട്ടുണ്ടെന്നാണ് റിപ്പോർട്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.