700 സിനിമകൾ, അതിൽ 50 ബ്ലോക്ക് ബസ്റ്ററുകൾ, ഗിന്നസ് വേൾഡ് റെക്കോഡുകൾ; ഒരേ നായികക്കൊപ്പം 130 സിനിമകളിൽ നായകൻ; ഇന്ത്യൻ സിനിമാ രംഗത്ത് ഇതുവരെ ആരും മറികടക്കാത്ത റെക്കോഡുകൾ സ്വന്തമാക്കിയ മലയാള നടൻ

ഏറ്റവും പ്രശസ്തമായ ഇന്ത്യൻ നടൻമാർ ആരെന്ന്  ഇന്ന് ചോദിച്ചാൽ അമിതാഭ് ബച്ചൻറെയും രജനീകാന്തിൻറെയും സൽമാൻ ഖാന്റെയുമൊക്കെ പേരുകളാവും ആദ്യം പറയുക. എന്നാൽ ഇന്ത്യയിലിതുവരെ ഒരു നടനും തകർക്കാൻ കഴിയാത്ത റെക്കോഡുകൾ അഭിനയ രംഗത്ത് സ്വന്തമാക്കിയ ഒരു നടനുണ്ട് തെന്നിന്ത്യൻ സിനിമാ ലോകത്ത്. അതും ഇങ്ങ് മലയാള സിനിമയിൽ. പറഞ്ഞ് വരുന്നത് അതുല്യപ്രതിഭ പ്രേം നസീറിനെക്കുറിച്ചാണ്.

കോളേജ് പഠനകാലത്താണ് നാടകങ്ങളുടെ ഭാഗമായതിനെതുടർന്നാണ് അദ്ദേഹത്തിന് അഭിനയത്തോട് താൽപര്യമുണ്ടാകുന്നത്. മരുമകൾ, വിശപ്പിൻറെ വിളി തുടങ്ങിയ സിനിമകളിലൂടെയാണ് അദ്ദേഹം മലയാള സിനിമയിലെ പ്രൊഫഷണൽ ജീവിതം ആരംഭിച്ചത്. സിനിമയിലെത്തുന്ന സമയത്ത് അബ്ദുൾ ഖാദർ എന്നായിരുന്നു പേര്. മോഹൻ റാവുവിൻറെ സിനിമ സെ‍റ്റിൽ വെച്ച് തിക്കുറിശ്ശി സുകുമാരനാണ് പ്രേം നസീർ എന്ന പേര് നിർദേശിച്ചത്.

ഒരേ നായികയോടൊപ്പം 130 സിനിമകളിൽ അഭിനയിച്ചതിനും 720 സിനിമകളിൽ മുഖ്യ കഥാപാത്രം ചെയ്തതിനും ഗിന്നസ് വേൾഡ് റെക്കോഡുകൾ ലഭിച്ചിട്ടുണ്ട് ഇദ്ദേഹത്തിന്. ഒരേ വർഷം 80 നായികമാർക്കൊപ്പം അഭിനയിച്ചതിനും 30 സിനിമകളിൽ മുഖ്യ കഥാപാത്രം കൈകാര്യം ചെയ്തതിനും 1973 ലും 1977ലും റെക്കോഡ് ലഭിച്ചിട്ടുണ്ട്. കാലാരംഗത്തെ സംഭാവനകൾക്ക് രാജ്യം പദ്മ ഭൂഷൺ നൽകി ആദരിച്ചു. മുറപ്പെണ്ണ്(1965), ഉദ്യോഗസ്ഥ(1967), ഇരുട്ടിൻറെ ആത്മാവ്(1967) തുടങ്ങിയവയാണ് അദ്ദേഹത്തിന്റെ സിനിമകളിൽ ചിലത്.

Tags:    
News Summary - Article about malayalam actor Prem nazeer

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.