സംവിധായകനും നടനുമായ അനുരാഗ് കശ്യപിന്‍റെ ദക്ഷിണേന്ത്യൻ സിനിമകളിലെ സാന്നിധ്യം വളരെയധികം ചർച്ചയാകാറുണ്ട്. ആർ. അജയ് ജ്ഞാനമുത്തുവിന്റെ തമിഴ് ആക്ഷൻ ത്രില്ലർ 'ഇമൈക്ക നൊടിഗൾ' ആയിരുന്നു അദ്ദേഹത്തിന്റെ ആദ്യ ദക്ഷിണേന്ത്യയിൽ സിനിമ. അടുത്തിടെ നിഥിലൻ സാമിനാഥന്റെ 'മഹാരാജ'യിലെ വില്ലൻ വേഷത്തിലൂടെ അദ്ദേഹം വീണ്ടും ശ്രദ്ധ പിടിച്ചുപറ്റി.
'ദി ഹിന്ദു' സംഘടിപ്പിച്ച ഒരു പരിപാടിയിൽ, ദക്ഷിണേന്ത്യൻ സിനിമയിലേക്ക് തിരിച്ചുവരാൻ വിജയ് സേതുപതി തന്നെ പ്രേരിപ്പിച്ചതിനെക്കുറിച്ച് അനുരാഗ് കശ്യപ് അനുസ്മരിച്ചു. 'ഇമൈക്ക നൊടിഗലി'ന് ശേഷം, താൻ ധാരാളം ദക്ഷിണേന്ത്യൻ സിനിമകൾ വേണ്ടെന്ന് വെച്ചിരുന്നു. അന്ന് തന്‍റെ കെന്നഡി എന്ന ചിത്രത്തിന്‍റെ പണിപുരയിലായിരുന്നു എന്നും അദ്ദേഹം വ്യക്തമാക്കി.
'നല്ലൊരു ഒരു കഥയുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ഞാൻ ആദ്യം വേണ്ട എന്നാണ് പറഞ്ഞത്. 'കെന്നഡി'യിൽ അദ്ദേഹത്തിന് ഒരു 'നന്ദി' കാർഡ് ഉണ്ട്. 'കേൾക്കൂ, അടുത്ത വർഷം എന്റെ മകളുടെ വിവാഹം നടത്തണം, എനിക്ക് അത് താങ്ങാൻ കഴിയില്ലെന്ന് കരുതുന്നു എന്ന് ഞാൻ പറഞ്ഞു. ഞങ്ങൾ നിങ്ങളെ സഹായിക്കുമെന്നായിരുന്നു അപ്പോൾ വിജയ് സേതുപതിയുടെ മറുപടി. അങ്ങനെ മഹാരാജ സഹായിച്ചു' -അനുരാഗ് കശ്യപ് പറഞ്ഞു
മഹാരാജയുടെ വിജയത്തിനുശേഷം, സേതുപതി നായകനായ വെട്രിമാരന്റെ പൊളിറ്റിക്കൽ ക്രൈം ത്രില്ലർ വിടുതലൈ പാർട്ട് 2, ആഷിഖ് അബുവിന്റെ ആക്ഷൻ കോമഡി റൈഫിൾ ക്ലബ് എന്നിവയിലൂടെ അനുരാഗ് കശ്യപ് ദക്ഷിണേന്ത്യയിൽ തന്‍റെ സ്ഥാനം ഉറപ്പിച്ചു. ആദിത്യ ദത്തിന്റെ ഹിന്ദി ക്രൈം ത്രില്ലർ പരമ്പരയായ ബാഡ് കോപ്പിലും അദ്ദേഹം വില്ലനായി അഭിനയിച്ചു. അദിവി ശേഷ് നായകനാകുന്ന ഹിന്ദി-തെലുങ്ക് ചിത്രമായ ഡക്കോയിറ്റ്: എ ലവ് സ്റ്റോറിയിലാണ് അദ്ദേഹം അടുത്തതായി അഭിനയിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.