'ജോലി വേണം, ചിരിക്കാനും കഴിയും': ചിത്രം പങ്കുവെച്ച്​ അനുപം ഖേറി​െൻറ മകൻ സിക്കന്തർ ഖേർ

മുംബൈ: ​ജോലി ആവശ്യപ്പെട്ട്​ ബോളിവുഡ്​ താരം അനുപം ​േഖറി​െൻറ മകൻ സിക്കന്തർ ഖേർ. ഇൻസ്​റ്റ​ഗ്രാമിൽ പങ്കുവെച്ച ചിത്രത്തിനൊപ്പമാണ്​ താരത്തി​െൻറ ആവശ്യം. 'ജോലിവേണം, ചിരിക്കാനും കഴിയും' -സിക്കന്തർ ഖേർ ഇൻസ്​റ്റഗ്രാമിൽ കുറിച്ചു.

2008ലെ വുഡ്സ്​റ്റോക്ക്​ വില്ല എന്ന ചി​​ത്രത്തിലൂടെ ബോളിവുഡിൽ അരങ്ങേറ്റം കുറിച്ച നടനാണ്​ സിക്കന്തർ ഖേർ. സിക്കന്തർ കുറിപ്പ്​ ഇൻസ്​റ്റഗ്രാമിൽ പങ്കുവെച്ചതോടെ പോസ്​റ്റിന്​ കീഴിൽ നല്ല വേഷങ്ങൾ ലഭിക്കാൻ ആശംസിച്ച്​ ആരാധകർ രംഗത്തെത്തി.

അനുപം ഖേറി​െൻറയും കിരൺ ഖേറി​െൻറയും മകനായ സിക്കന്തർ ഖേർ ബോളിവുഡി​ലെ നിരവധി ​ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്​. അടുത്തിടെ പുറത്തിറങ്ങിയ ക്രൈം ഡ്രാമ സീരിസായ ആര്യയിൽ മികച്ച വേഷം സിക്കന്തർ കൈകാര്യം ചെയ്​തിരുന്നു. 2017ൽ അമേരിക്കൻ സയൻസ്​ ഫിക്ഷനായ സെൻസ്​8 ൽ താരം ഭാഗമായി. കൂടാതെ പ്ലെയേർസ്​, ഔറംഗസേബ്, സോയ ഫാക്​ടർ തുടങ്ങിയ ബോളിവുഡ്​ ചിത്രങ്ങളിലും താരം വേഷമിട്ടു. അക്ഷയ്​ കുമാർ, കത്രീന കൈഫ്​ എന്നിവർ പ്രധാന കഥാപാത്രങ്ങളാകുന്ന 'സൂര്യവൻഷി'യാണ്​ സിക്കന്തറി​െൻറ പുറത്തിറങ്ങാനുള്ള ചിത്രം. 


Tags:    
News Summary - Anupam Khers Son Sikandar Kher Shares a Post on Instagram Asking for Work

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.