സേവിങ് പ്രൈവറ്റ് റയാന്‍, ബ്ലാക്ക് ഹോക്ക് ഡൗണ്‍ തുടങ്ങിയ ചിത്രങ്ങളിലൂടെ പ്രശസ്തനായ അമേരിക്കന്‍ നടന്‍ ടോം സൈസ്‌മോര്‍ (61) അന്തരിച്ചു. അദ്ദേഹത്തിന്റെ മാനേജരാണ് മരണവാർത്ത പുറത്തുവിട്ടത്.
ഫെബ്രുവരി 18നാണ് തലച്ചോറിലെ അസുഖത്തെ തുടർന്ന് നടനെ ലോസ് ആഞ്ജലസിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ആശുപത്രിയിൽ പ്രവേശിക്കപ്പെട്ടത് മുതൽ അബോധാവസ്ഥയിലായിരുന്ന നടൻ. നാടകത്തിലൂടെയാണ് സൈസ്‌മോര്‍ സിനിമയിലേക്ക് എത്തുന്നത്.
1989ൽ ഒലിവർ സ്റ്റോണിന്‍റെ ബോൺ ഓൺ ദി ഫോർത്ത് ഓഫ് ജൂലൈ എന്ന ചിത്രത്തിലൂടെയാണ് അരങ്ങേറ്റം. സ്റ്റോണിന്‍റെ തന്നെ 1994ൽ പുറത്തിറങ്ങിയ നാച്ചുറൽ ബോൺ കില്ലർ എന്ന ചിത്രത്തിലെ അഭിനയം അദേഹത്തിന് ഏറെ പ്രശംസ നേടികൊടുത്തു. മൂന്ന് പതിറ്റാണ്ടിലേറെ നീണ്ടുനിന്ന അഭിനയ ജീവിതമായിരുന്നു സൈസ്‌മോറിന്റേത്. സിനിമകള്‍ക്ക് പുറമേ നിരവധി ടെലിവിഷന്‍ ഷോകളിലും സൈസ്‌മോര്‍ സാന്നിധ്യമറിയിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.