റിസർവ് ബാങ്ക് ജീവനക്കാർക്ക് സിനിമ കാണാൻ അവകാശമില്ല; വായ്പ നൽകുന്നില്ല -അൽഫോൺസ് പുത്രൻ

 സിനിമ നിർമാണത്തിന് പണം വായ്പ നൽകാത്തതിനാൽ റിസർവ് ബാങ്ക് ജീവനക്കാരോട് സിനിമ കാണരുതെന്ന് അഭ്യർഥിച്ച് സംവിധായകൻ അൽഫോൺസ് പുത്രൻ. ഫേസ്ബുക്ക് പേജിലൂടെയാണ് കുറിപ്പ് പങ്കുവെച്ചിരിക്കുന്നത്. സിനിമയെ ഇല്ലാതാക്കുന്ന ഈ ഗുരുതര പ്രശ്നം  പ്രധാനമന്ത്രി നരേന്ദ്രമോദി പരിശോധിക്കണമെന്നും സംവിധായകൻ കുറിപ്പിൽ പറയുന്നു.

സിനിമ നിർമിക്കാൻ റിസർബാങ്ക് വായ്പ നൽകാത്തതിനാൽ... റിസർവ് ബാങ്കിലെ എല്ലാ ജീവനക്കാരോടും സിനിമ കാണുന്നത് അവസാനിപ്പിക്കണമെന്ന് അഭ്യർഥിക്കുന്നു. നിങ്ങൾക്ക് ഒരു സിനിമയും കാണാൻ അവകാശമില്ല. സിനിമയെ കൊല്ലുന്ന ഈ ഗുരുതര വിഷയം ബഹുമാനപ്പെട്ട പ്രധാനമന്ത്രി നരേന്ദ്രമോദി പരിശോധിക്കണം- അൽഫോൺസ് പുത്രൻ കുറിച്ചു.

പൃഥ്വിരാജ്, നയൻതാര എന്നിവർ പ്രധാനവേഷത്തിൽ എത്തിയ ഗോൾഡാണ് ഏറ്റവും ഒടുവിൽ പുറത്ത് ഇറങ്ങിയ അൽഫോൺസ് പുത്രൻ ചിത്രം.  സംവിധായകൻ ഇപ്പോൾ തമിഴ് ചിത്രത്തിന്റെ പണിപ്പുരയിലാണ്.

Full View


Tags:    
News Summary - Alphonse Puthran Pens about Not Allowed Bank Loan In Cinema Production

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.