മകളുടെ ചിത്രങ്ങൾ ഇൻസ്റ്റഗ്രാമിൽ നിന്ന് നീക്കം ചെയ്ത് ആലിയ; പിന്തുണച്ച് ആരാധകർ

പ്രേഷകരുടെ ഇഷ്ട താരദമ്പതികളാണ് ആലിയയും രൺബിറും. മകൾ റാഹയുമൊത്തുള്ള ഇരുവരുടെയും ചിത്രങ്ങൾക്കും വിഡിയോകൾക്കും ആരാധകരേറെയാണ്. റാഹയുടെ എല്ലാ വിഡിയോകളും സമൂഹമാധ്യമങ്ങളിൽ വൈറലാകാറുണ്ട്. എന്നാൽ, മകൾ റാഹയുടെ മുഖം ഇനി സാമൂഹ്യ മാധ്യമത്തിൽ കാണിക്കേണ്ടെന്ന തീരുമാനമെടുത്തിരിക്കുകയാണ് ആലിയ ഭട്ട്. റാഹയുടെ മുഖം വെളിപ്പെടുത്താത്ത ചിത്രങ്ങൾ ഒഴികെ, ഇൻസ്റ്റാഗ്രാമിൽ ഇതുവരെ പോസ്റ്റ് ചെയ്ത എല്ലാ ചിത്രങ്ങളും ആലിയ നീക്കം ചെയ്തതതുമായി ബന്ധപ്പെട്ട ചർച്ചയിലാണ് ആരാധകർ.

പ്രിയങ്ക ചോപ്രയും സോഹ അലി ഖാനും തങ്ങളുടെ പെൺമക്കളുടെ ഫോട്ടോകൾ പോസ്റ്റുചെയ്യുന്നതിൽ നിയന്ത്രണം വെച്ചാതായി നിരവധിപ്പേർ ചൂണ്ടിക്കാട്ടുന്നു. ജനുവരി 16-ന് നടൻ സെയ്ഫ് അലി ഖാനെതിരായ ആക്രമണമാണ് ഈ മുൻകരുതലിന് കാരണമെന്ന് ചിലർ ചൂണ്ടിക്കാണിച്ചു. എന്നാൽ, എ.ഐയുടെ വർധിച്ചുവരുന്ന ദുരുപയോഗത്തിൽ നിന്ന് കുട്ടികളെ സംരക്ഷിക്കാനാണ് ഇതെന്ന് ചിലർ പറഞ്ഞു.

ആലിയയുടെ പ്രൊഫൈലിൽ ഇപ്പോൾ റാഹയുടെ ചിത്രങ്ങളൊന്നും കാണിക്കുന്നില്ല. പുതുവത്സര ദിനത്തിൽ പങ്കുവെച്ച ചിത്രത്തിൽ റാഹ ഉണ്ടെങ്കിലും മുഖം കാണാൻ കഴിയില്ല. ആലിയയുടെ തീരുമാനത്തെ ബഹുമാനിക്കുന്നതായും പാപ്പരാസികൾ അവരെ എല്ലായ്‌പ്പോഴും ശല്യപ്പെടുത്തുന്നത് അവസാനിപ്പിക്കുമെന്നും കുട്ടികളുടെ സ്വകാര്യതയെയും മാതാപിതാക്കളുടെ തീരുമാനത്തെയും മാനിക്കുമെന്നും പ്രതീക്ഷിക്കുന്നതായും പലരും അഭിപ്രായപ്പെടുന്നു.

Tags:    
News Summary - Alia Bhatt deletes daughter Raha's photos from Instagram, netizens laud move

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.