സുശാന്തി​െൻറ മരണം; യുട്യൂബർക്കെതിരെ 500 കോടിയുടെ മാനനഷ്​ട കേസ്​ നൽകി അക്ഷയ്​ കുമാർ

മുംബൈ: ബോളിവുഡ്​ താരം സുശാന്ത്​ സിങ്​ രജ്​പുതി​െൻറ മരണവുമായി ബന്ധപ്പെടുത്തി അപവാദ പ്രചരണം നടത്തിയെന്ന്​ ആരോപിച്ച്​ ബിഹാർ സ്വദേശിയായ യുട്യൂബർക്കെതിരെ മാനനഷ്​ട കേസ്​ നൽകി നടൻ അക്ഷയ്​ കുമാർ. 500 കോടിയുടെ മാനനഷ്​ടകേസാണ്​ ഫയൽ ചെയ്​തിക്കുന്നത്​. റാഷിദ്​ സിദ്ദിഖി എന്ന യുട്യൂബർക്കെതിരെയാണ്​ അക്ഷയ്​ കുമാർ നോട്ടിസ്​ അയച്ചത്​.

ആളുകളെ തെറ്റിദ്ധരിപ്പിച്ചും നിരവധി സെലിബ്രിറ്റികളുമായി ബന്ധ​െപ്പടുത്തി വ്യാജവാർത്തകൾ പ്രചരിപ്പിച്ചും നിരവധി തവണ വാർത്തകളിൽ ഇടംപിടിച്ച വ്യക്തിയാണ്​ റാഷിദ്​ സിദ്ദിഖി. നാലു മാസത്തിനുള്ളിൽ സിദ്ദിഖി 15 ലക്ഷം വരെ യുട്യൂബ്​ വഴി സമ്പാദിച്ചതായി പറയുന്നു. സബ്​സ്​ക്രൈബർമാരുടെ എണ്ണം രണ്ടു ലക്ഷത്തിൽനിന്ന്​ മൂന്നുലക്ഷമായി ഉയർന്നിരുന്നു.

റാഷിദ്​ സിദ്ദിഖിയുടെ വിഡിയോകളിൽ നേരത്തെയ​ും അക്ഷയ്​ കുമാറിനെതിരെ ആരോപണങ്ങൾ ഉന്നയിച്ചിരുന്നു. സുശാന്തിന്​ 'എം.എസ്​. ധോനി: ദ അൺടോൾഡ്​ സ്​റ്റോറി' ഉൾപ്പെടെ വമ്പൻ ചിത്രങ്ങൾ ലഭിച്ചതിൽ അക്ഷയ്​ കുമാർ നിരാശനായിരുന്നുവെന്നും ആദിത്യ താക്കറെയും മുംബൈ പൊലീസുമായും രഹസ്യ കൂടിക്കാഴ്​ചകൾ നടത്തിയിരുന്നുവെന്നും സിദ്ദീഖി വിഡിയോയിലൂടെ ആരോപിക്കുകയായിരുന്നു. കൂടാതെ സുശാന്തി​െൻറ കാമുകി റിയ ചക്രബർത്തിയെ കാനഡയിലേക്ക്​ പോകാൻ സഹായിച്ചതായും യുട്യൂബർ പറയുന്നു.

അപകീർത്തി പ്രചരണം, മനപൂർവമായ അപമാന പ്രചരണം, മാനനഷ്​ടം തുടങ്ങിയ ചാർജുകൾ ചുമത്തിയാണ് റാഷിദ്​ സിദ്ദിഖിക്കെതിരെ പൊലീസ്​ കേസെടുത്തിരിക്കുന്നത്​. വ്യാജവാർത്തകൾ പ്രചരിപ്പിച്ചതിന്​ നേരത്തെയും ഇയാൾ അറസ്​റ്റിലായിട്ടുണ്ട്​. മഹാരാഷ്​ട്ര മുഖ്യമന്ത്രി ഉദ്ദവ്​ താക്കറെ, മകൻ ആദിത്യ താക്കറെ എന്നിവർക്കെതിരെയായിരുന്നു ആരോപണം. ​

സുശാന്ത്​ സിങ്​ രജ്​പുതി​െൻറ മരണവുമായി ബന്ധപ്പെട്ട്​ വ്യാജപ്രചരണത്തിലൂടെ നിരവധിപേർ പണമുണ്ടാക്കാൻ ശ്രമിച്ചുവെന്ന്​ മുതിർന്ന പൊലീസ്​ ഉദ്യോഗസ്​ഥൻ വ്യക്തമാക്കിയിരുന്നു.

Tags:    
News Summary - Akshay Kumar files Rs 500 crore suit against YouTuber

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.