തെരുവിൽ സോപ്പ് വിറ്റാണ് ഇപ്പോൾ ജീവിക്കുന്നത് -അവസ്ഥ തുറന്നുപറഞ്ഞ് നടി ഐശ്വര്യ ഭാസ്കർ

മല‍യാള സിനിമാ പ്രേക്ഷകർക്ക് സുപരിചിതയായ നടിയാണ് ഐശ്വര്യ ഭാസ്കർ. മോഹൻലാലിന്‍റെ നായികയായി പ്രജ, നരസിംഹം തുടങ്ങിയ ചിത്രങ്ങളിലും നിരവധി മലയാള സീരിയലുകളിലും ഐശ്വര്യ ഭാസ്കർ സജീവമായിരുന്നു. ഏറെ തമിഴ് സിനിമകളിലും അഭിനയിച്ചു. എന്നാൽ കുറച്ചു കാലമായി ഐശ്വര്യയെക്കുറിച്ച് വാർത്തകളില്ലായിരുന്നു.

എന്നാൽ കഴിഞ്ഞ ദിവസം ഒരു തമിഴ് ഓൺലൈൻ ചാനലിന് നൽകിയ അഭിമുഖത്തിലൂടെ ഏറെക്കാലത്തിന് ശേഷം ഐശ്വര്യയുടെ ഇപ്പോഴത്തെ അവസ്ഥ അറിഞ്ഞിരിക്കുകയാണ് ആരാധകർ. ജോലിയില്ലെന്നും തെരുവുകളിൽ സോപ്പ് വിറ്റാണ് ജീവിക്കുന്നതെന്നും നടി തുറന്ന് പറയുന്നു.

ജോലിയില്ല. പണമില്ല. തെരുവുകളിൽ സോപ്പ് വിറ്റാണ് ജീവിക്കുന്നത്. കടം ഒന്നുമില്ല. കുടുംബത്തിൽ ഞാൻ മാത്രമേ ഉള്ളൂ. മകൾ വിവാഹിതയായി പോയി. യാതൊരു ജോലി ചെയ്യാനും എനിക്ക് മടിയില്ല. നാളെ നിങ്ങളുടെ ഓഫീസിൽ ജോലി തന്നാൽ അതും സ്വീകരിക്കും. അടിച്ചുവാരി കക്കൂസ് കഴുകി സന്തോഷത്തോടെ തിരികെ പോകും -നടി പറയുന്നു.

ഇപ്പോഴത്തെ ജീവിതാവസ്ഥയോടൊപ്പം തന്‍റെ വിവാഹ മോചനത്തെക്കുറിച്ചും ഐശ്വര്യ പറയുന്നുണ്ട്. 1994ൽ വിവാഹിതയായെങ്കിലും മൂന്നു വർഷത്തിനു ശേഷം വിവാഹ മോചിതയാകുകയായിരുന്നു.

Tags:    
News Summary - Aishwarya Bhaskaran interview about financial struggle

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.