ഫോട്ടോ സൂം ചെയ്ത് അനാവശ്യ രീതിയിൽ പ്രചരിപ്പിച്ചു; സമൂഹ മാധ്യമ അക്കൗണ്ട് പൂട്ടിച്ച് നടി പാർവതി

ഫോട്ടോ സൂം ചെയ്​ത് അനാവശ്യമായ രീതിയില്‍ പ്രചരിപ്പിച്ച ഓണ്‍ലൈന്‍ ചാനലിന്‍റെ അക്കൗണ്ട് പൂട്ടിച്ച് അവതാരികയും നടിയുമായ പാര്‍വതി ആര്‍.കൃഷ്​ണ.

ഇൻസ്റ്റ​ഗ്രാമിലും യൂട്യൂബിലും സജീവമായ താരം നിരവധി ഫോട്ടോഷൂട്ടുകൾ പോസ്റ്റ് ചെയ്യാറുണ്ട്. അടുത്തിടെ നടത്തിയ ബീച്ച് ഫോട്ടോഷൂട്ട് വൈറലാവുകയും ചെയ്തിരുന്നു. ഇതിന്റെ ചിത്രങ്ങൾ മോശമായി രീതിയിൽ ഉപയോ​ഗിച്ച ഓൺലൈൻ ചാനലിന്റെ അക്കൗണ്ടാണ് തരാം പൂട്ടിച്ചത്.

പാർവതിയുടെ ബീച്ച് ഫോട്ടോസ് പകർത്തിയ രേഷ്മ എന്ന ഫോട്ടോ​ഗ്രാഫർ കഴിഞ്ഞദിവസമായിരുന്നു അതിന്റെ ബിടിഎസ് സമൂഹ മാധ്യമത്തിൽ പങ്കുവച്ചത്. ഇതിന്റെ വൈഡ് ഷോട്ടിൽ താരത്തിനെ സൂം ചെയ്ത് അനാവശ്യ രീതിയിൽ ചാനലിലും മറ്റ് പേജുകളിലും പോസ്​റ്റ് ചെയ്​തിരുന്നു.

തരം തന്നെയാണ് ഈ വിവരം സമൂഹ മാധ്യമത്തിലൂടെ പങ്കുവച്ച വിഡിയോയില്‍ അറിയിച്ചത്. ആവശ്യമില്ലാതെ തന്‍റെ വിഡിയോയോ ഫോട്ടോയോ പോസ്​റ്റ് ചെയ്​താല്‍ പണി കിട്ടുമെന്നും ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ച വിഡിയോയില്‍ താരം പറഞ്ഞു.

"ഇങ്ങനെയുള്ള വിഷയങ്ങളിൽ ബാക്കിയുള്ളവർ എന്തുകൊണ്ടാണ് പ്രതികരിക്കാതിരിക്കുന്നതെന്ന് എനിക്കറിയില്ല. എന്റെ വിഡിയോയോ ഫോട്ടോയോ ആവശ്യമില്ലാതെ എടുത്ത് അതിൽ കിടന്ന് പണിയാൻ നിന്നാൽ നല്ല പണി വാങ്ങിക്കും. ഇതു ഭീഷണിയൊന്നുമല്ല, എന്റെ വ്യക്തിസ്വാതന്ത്ര്യം വച്ച് പറയുന്നതാണ്. ഞാൻ നിയമപരമായി തന്നെ മുന്നോട്ടുപോകും. ബാക്കിയുള്ളവരുടെ അക്കൗണ്ടുകൾ കളയാനുള്ള പരിപാടികളും ചെയ്തിരിക്കും. എന്ത് രോമാഞ്ചം ആണെങ്കിലും കുളിരു കോരിപ്പിക്കുന്ന സാധനങ്ങളാണെങ്കിലും ആവശ്യമില്ലാതെ എന്റെ സാധനങ്ങൾ ഇട്ടാൽ പണികിട്ടും" - പാർവതി പറഞ്ഞു. 

Tags:    
News Summary - Actress Parvathi R Krishna

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.