കഴിഞ്ഞ ജന്മത്തില്‍ ബുദ്ധ സന്യാസി; 63 വയസുവരെ ഞാൻ ജീവിച്ചു -ലെന

ഴിഞ്ഞ ജന്മത്തില്‍ താനൊരു ബുദ്ധ സന്യാസിയായിരുന്നുവെന്ന് നടി ലെന. 63ാം വയസിൽ മരിച്ചുപോയെന്നും കഴിഞ്ഞ ജന്മം തനിക്ക് ഓർമയുണ്ടെന്നും നടി ന്യൂ ഇന്ത്യൻ എക്സ്പ്രസിനോട് പറഞ്ഞു.

പൂർവ കാലത്തെ കുറിച്ചുള്ള ചോദ്യത്തിനായിരുന്നു കഴിഞ്ഞ ജന്മത്തെ കുറിച്ച് സംസാരിച്ചത്. 'കഴിഞ്ഞ ജന്മത്തിൽ ഞാനൊരു ബുദ്ധ സന്യാസിയായിരുന്നു. ടിബറ്റ്- നേപ്പാൾ അതിർത്തിയിലായിരുന്നു അവസാനകാലം. 63-ാമത്തെ വയസ്സിൽ മരണപ്പെട്ടു. അതുകൊണ്ടാണ് ബുദ്ധിസ്റ്റ് സന്യാസിമാരെപ്പോലെ മുടി വെട്ടിയത്. കൂടാതെ  ഹിമാലത്തിലേക്ക് യാത്രപോയതും'- ലെന പറഞ്ഞു.

ആത്മീയ യാത്രയിൽ മോഹൻലാൽ തന്നെ സഹായിച്ചതിനെ കുറിച്ചും ലെന വ്യക്തമാക്കി. 'മോഹൻലാലിനെ ഒരു ആത്മീയഗുരുവായിട്ടാണ് കാണുന്നത്. അദ്ദേഹത്തിനൊപ്പം ഒരു സിനിമ ചെയ്യാൻ ആഗ്രഹിച്ചിരുന്നു. 2018 ൽ ഭഗവാൻ എന്ന ചിത്രത്തിലൂടെ അത് സാധ്യമായി. സിനിമയുടെ ലൊക്കേഷനിൽ വെച്ച് അദ്ദേഹം എന്നോട്  ഓഷോയുടെ ദി ബുക്ക് ഓഫ് സീക്രട്ട് വായിക്കാൻ നിർദേശിച്ചു. ആ ദിവസം തന്നെ പുസ്തകം വാങ്ങി. രണ്ടര വർഷം കൊണ്ട് എന്റെ ജീവിതം മാറി'- ലെന കൂട്ടിച്ചേർത്തു.

Tags:    
News Summary - Actress Lena Opens Up About Her Past birth

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.