നടി അഭിനയ വിവാഹിതയായി; വരൻ ബാല്യകാല സുഹൃത്ത്

തെന്നിന്ത്യൻ നടി അഭിനയ വിവാഹിതയായി. ബാല്യകാല സുഹൃത്തായ വെഗഷണ കാർത്തിക്കാണ് വരൻ. 15 വർഷമായി ഇരുവരും സുഹൃത്തുക്കളായിരുന്നു. ഹൈദരാബാദിൽ നടന്ന ചടങ്ങിൽ കുടുംബാംഗങ്ങളുടെയും സുഹൃത്തുക്കളുടെയും സാന്നിധ്യത്തിലായിരുന്നു വിവാഹം.

മാര്‍ച്ച് ഒമ്പതിനായിരുന്നു ഇരുവരുടെയും വിവാഹ നിശ്ചയം. വിവാഹനിശ്ചയം കഴിഞ്ഞതായി സമൂഹമാധ്യമത്തിലൂടെ അഭിനയ അറിയിച്ചു. വരന്‍റെ മുഖം കാണിക്കാത്ത ചിത്രങ്ങളായിരുന്നു നടി പങ്കുവെച്ചത്. വിവാഹ നിശ്ചയ മോതിരങ്ങൾ ഇട്ട കൈകളുടെ ചിത്രവും പങ്കുവെച്ചിരുന്നു. എന്നാൽ അന്ന് പങ്കാളിയെക്കുറിച്ചുള്ള മറ്റ് വിവരങ്ങളൊന്നും നടി പങ്കുവെച്ചിരുന്നില്ല. പ്രതിശ്രുത വരൻ കുട്ടിക്കാലം മുതൽ തന്റെ അടുത്ത സുഹൃത്താണെന്ന് മുമ്പ് ഒരു അഭിമുഖത്തിൽ അവർ വെളിപ്പെടുത്തിയിരുന്നു. 

ജന്മനാ സംസാരിക്കാനും കേൾക്കാനും പറ്റാത്ത അഭിനയ തന്‍റെ അഭിനയം കൊണ്ട് പ്രേക്ഷകരെ വിസ്മയിപ്പിക്കാറുണ്ട്. നാടോടികൾ (2009) എന്ന തമിഴ് ചിത്രത്തിലെ അഭിനയത്തിന് മികച്ച പുതുമുഖ നടിക്കുള്ള ഫിലിംഫെയർ അവാർഡും മികച്ച സഹനടിക്കുള്ള വിജയ് അവാർഡും ലഭിച്ചു. തമിഴ്, തെലുങ്ക്, കന്നഡ, മലയാളം എന്നീ ഭാഷകളിലായി ഇതുവരെ 58 ചിത്രങ്ങളിൽ അഭിനയിച്ചു. ജോജു ജോർജ്ജ് സംവിധാനം ചെയ്ത പണി എന്ന ചിത്രമാണ് അഭിനയയുടേതായി അവസാനമായി പുറത്തിറങ്ങിയത്. 

Tags:    
News Summary - Actress Abhinaya Gets Married

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.