വിഷ്ണു ഗോവിന്ദന്‍, അഞ്ജലി
നടന്‍ വിഷ്ണു ഗോവിന്ദന്‍ വിവാഹിതനായി. അഞ്ജലി ഗീതയാണ് ആണ് വധു. ചേര്‍ത്തല സബ് രജിസ്ട്രാര്‍ ഓഫിസില്‍ വെച്ചായിരുന്നു വിവാഹം. വിവാഹച്ചടങ്ങിന്റെ വിഡിയോ ഇരുവരും സാമൂഹ്യ മാധ്യമങ്ങളില്‍ പങ്കുവെച്ചിട്ടുണ്ട്. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് വിവാഹത്തില്‍ പങ്കെടുത്തത്.
വിവാഹ ഫോട്ടോകള്‍ പുറത്തുവന്നതോടെ നിരവധി പേരാണ് വിഷ്ണുവിനും അഞ്ജലിക്കും ആശംസകള്‍ അറിയിച്ചു കൊണ്ട് രംഗത്ത് എത്തിയത്. ടൊവിനോ തോമസ്, നീരജ് മാധവ്, അനുമോൾ, അശ്വിൻ കുമാർ, ഗണപതി, ആൻസൺ പോൾ, വൈശാഖ് നായർ തുടങ്ങിയ താരങ്ങളും നവദമ്പതികള്‍ക്ക് ആശംസകള്‍ അറിയിച്ചു.
ഒരു മെക്സിക്കൻ അപാരത എന്ന ചിത്രത്തിലൂടെയാണ് വിഷ്ണു ഗോവിന്ദൻ പ്രേക്ഷക ശ്രദ്ധനേടിയത്. വിഷ്ണു വിനയ്, ലിയോണ ലിഷോയ്, ജോജു ജോർജ് എന്നിവർ പ്രധാന വേഷങ്ങളിൽ അഭിനയിച്ച ഹിസ്റ്ററി ഓഫ് ജോയ് എന്ന ചിത്രത്തിലൂടെ അദ്ദേഹം സംവിധായകനായും അരങ്ങേറ്റം കുറിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.