തമിഴ് നടൻ വിശാൽ എന്ന വിശാൽ കൃഷ്ണ റെഡ്ഡി ഞായറാഴ്ച വൈകുന്നേരം തമിഴ്‌നാട്ടിലെ വില്ലുപുരത്ത് നടന്ന ഒരു പരിപാടിയിൽ കുഴഞ്ഞുവീണു. പെട്ടന്ന് സംഭവിച്ചതിനാൽ ആരാധകരും ആശങ്കയിലാണ്. സംഭവത്തിന്‍റെ വിഡിയോകൾ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിപ്പിക്കുന്നുണ്ട്.
വിഡിയോയിൽ വിശാൽ വേദിയിൽ തന്റെ അടുത്തുള്ളവരുമായി സംസാരിക്കുന്നത് കാണാം. പെട്ടെന്ന് അദ്ദേഹം കുഴഞ്ഞുവീണു, പരിപാടിയിൽ പങ്കെടുത്തവരിൽ പരിഭ്രാന്തി പരത്തി. ഇവന്റ് മാനേജ്‌മെന്റ് ടീം അദ്ദേഹത്തെ അടുത്തുള്ള സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തുടർന്ന് അടിയന്തര ചികിത്സ നൽകി. വിശാലിന് അസുഖമുണ്ടെന്ന് അദ്ദേഹത്തിന്റെ മാനേജർ ഹരി കൃഷ്ണൻ മാധ്യമങ്ങളെ അറിയിച്ചു. കടുത്ത പനിയും ക്ഷീണവും ഉണ്ടായിരുന്നു. ഭക്ഷണം ഒഴിവാക്കുന്നതും കർശനമായ ഷെഡ്യൂളുമാണ് ആരോഗ്യ നില വഷളാക്കിയതെന്ന് വിശാലിന്‍റെ മാനേജർ അറിയിച്ചു.
2025 ജനുവരിയിൽ, ചെന്നൈയിൽ നടന്ന മധ ഗജ രാജയുടെ പ്രീ-റിലീസ് പരിപാടിയിൽ ജനക്കൂട്ടത്തെ അഭിസംബോധന ചെയ്യുമ്പോൾ നടന്റെ കൈകൾ വിറക്കുന്ന വിഡിയോ വൈറലായിരുന്നു. വിശാൽ ഇപ്പോൾ ആശുപത്രിയിൽ സുഖം പ്രാപിച്ചുവരുന്നു. ആരോഗ്യ സ്ഥിതിയെക്കുറിച്ച് അദ്ദേഹത്തിന്റെ ടീം ഇതുവരെ ഔദ്യോഗിക പ്രസ്താവന നടത്തിയിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.