നടൻ വിജയ് ദേവരകൊണ്ട സഞ്ചരിച്ച കാർ

ഹൈദരാബാദ് യാത്രക്കിടെ വാഹനാപകടം; പരിക്കേൽക്കാതെ രക്ഷപ്പെട്ട് നടൻ വിജയ് ദേവരകൊണ്ട

തെലങ്കാന: ഹൈദരാബാദ് യാത്രക്കിടെ നടൻ വിജയ് ദേവരകൊണ്ട സഞ്ചരിച്ച വാഹനം അപകടത്തിൽപ്പെട്ടു. തെലങ്കാനയിലെ ജോഗുലാംബ ഗഡ്‌വാൾ ജില്ലയിലെ എൻ‌.എച്ച് -44 (ഹൈദരാബാദ്-ബെംഗളൂരു ഹൈവേ)ൽ ഇന്ന് പുലർച്ചെയാണ് അപകടം നടന്നത്. അപകടത്തിൽ പരിക്കുകളില്ലാതെ താരം രക്ഷപ്പെട്ടു.

ആന്ധ്രാപ്രദേശിൽ നിന്നും തെലങ്കാനയിലേക്കുള്ള യാത്രയിലാണ് വിജയ് ദേവരകൊണ്ട സഞ്ചരിച്ച വാഹനത്തിന്റെ പിന്നിലായി മറ്റൊരു വാഹനം ഇടിച്ചത്. താരം സഞ്ചരിച്ച ലെക്‌സസ് LM350h മോഡലിലാണ്. അപകടത്തിന്റെ വ്യാപ്തി ചെറുതായതിനാൽ വാഹനത്തിന് ചെറിയ കേടുപാടുകൾ സംഭവിച്ചിട്ടൊള്ളൂ.

അപകടത്തിൽപ്പെട്ട വാഹനം 

എന്നാൽ പിന്നിലിടിച്ച കാർ നിർത്താതെ ഹൈദരാബാദിലേക്ക് പോയതായി പൊലീസ് പറഞ്ഞു. സംഭവത്തിൽ വിജയ് ദേവരകൊണ്ട പ്രാദേശിക പൊലീസിൽ പരാതി നൽകിയിട്ടുണ്ട്. കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചതായി പുതിർന്ന പൊലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു. ശേഷം താരം സുരക്ഷിതായി ഹൈദരാബാദിൽ എത്തിയതായും പൊലീസ് അറിയിച്ചു.

ഒക്ടോബർ മൂന്നിനാണ് വിജയ് ദേവരകൊണ്ടയും നടി രശ്‌മിക മന്ദാനയുടെയും വിവാഹ നിശ്ചയം കുടുംബാംഗങ്ങളും അടുത്ത സുഹൃത്തുക്കളുമൊത്ത് ഹൈദരാബാദിൽവെച്ച് നടന്നത്. ശേഷം ദേവരകൊണ്ട കുടുംബവുമൊത്ത് പുട്ടപർത്തിയിലെ ശ്രീ സത്യസായി ബാബയുടെ പ്രശാന്തി നിലയം ആശ്രമം സന്ദർശിച്ച് ഹൈദരാബാദിലേക്ക് മടങ്ങുന്ന വഴിയാണ് വാഹനം അപകടത്തിൽ പെടുന്നത്. 2026 ഫെബ്രുവരിയിലാണ് ഇരുവരുടെയും വിവാഹം. 

Tags:    
News Summary - Actor Vijay Deverakonda escapes unhurt in car accident while travelling to Hyderabad

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.