വർഷങ്ങൾ നീണ്ടു നിന്ന പ്രണയത്തിനൊടുവിൽ രശ്മിക മന്ദാനയും വിജയ് ദേവരകൊണ്ടയും വിവാഹിതരാവാൻ പോവുകയാണ്. ഉദയ്പൂരിൽ വച്ചു നടക്കുന്ന ചടങ്ങിൽ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളുമായിരിക്കും പങ്കെടുക്കുക. ഫെബ്രുവരി 26 നടക്കുന്ന വിവാഹത്തിൽ പങ്കെടുക്കാൻ ഇപ്പോളിതാ അംബാനി കുടംബവും ഉദയ്പൂരിൽ എത്തിയിരിക്കുകയാണ്. കോകിലാബെൻ, മുകേഷ്, നീത, ആകാശ്, ശ്ലോക അംബാനി എന്നിവർ വിവാഹ ആഘോഷങ്ങളിൽ പങ്കെടുക്കുമെന്നാണ് പുറത്തു വരുന്ന റിപ്പോട്ടുകൾ പറയുന്നത്.
പാരമ്പര്യങ്ങളിൽ വേരൂന്നിയ വിവാഹമായിരിക്കും ഇരുവരുടേതും. വിവാഹവുമായി ബന്ധപ്പെട്ട് വേദിക്കു സമീപമുള്ള ഹോട്ടലുകൾ മുഴുവനും ഇതിനകം തന്നെ ബുക്ക് ചെയ്തു കഴിഞ്ഞു. കഴിഞ്ഞ വർഷം ഒക്ടോബറിലാണ് രശ്മിക-ദേവരകൊണ്ട നിശ്ചയം കഴിഞ്ഞത്. ആരാധകർ തങ്ങൾക്കു നൽകിയ വിരോഷെന്ന പേര് ഏറെ സ്നേഹത്തോടെ സ്വീകരിക്കുന്നതായി വിവാഹ വാർത്ത സ്ഥിരീകരിച്ചുള്ള ഇരുവരുടെയും സമൂഹമാധ്യമ പോസ്റ്റിൽ പറഞ്ഞിരുന്നു. വിവാഹവുമായി ബന്ധപ്പെട്ട് ഇരുവരുടെയും ഇൻസ്റ്റഗ്രാം സ്റ്റോറിയും ഇപ്പോൾ ഏറെ ശ്രദ്ധയാകർഷിക്കുന്നുണ്ട്. മാർച്ച് നാലിൻ ഹൈദരാബാദിൽ വിജയും രശ്മികയും ഗ്രാന്‍റ് റിസപ്ഷൻ നടത്തുമെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.