ബോളിവുഡ്​ നടൻ ബിക്രംജീത്​ കൻവർപാൽ കോവിഡ്​ ബാധിച്ച്​ മരിച്ചു

മുംബൈ: ബോളിവുഡ്​ സിനിമകളിലൂടെയും ടെലിവിഷൻ പരിപാടികളിലൂടെയും ശ്രദ്ധേയനായ താരം ബിക്രംജീത്​ കൻവർപാൽ കോവിഡ്​ ബാധിച്ച്​ മരിച്ചു. 52 വയസായിരുന്നു. ശ്വാസതടസം അനുഭവപ്പെട്ടതിനെ തുടർന്ന്​ മുംബൈയിലെ സെവൻ ഹിൽസ്​ ആശുപത്രിയിൽ ചികിത്സയിലായിരുന്നു അദ്ദേഹം. തുടർന്ന്​ കോവിഡ്​ സ്​ഥിരീകരിക്കുകയായിരുന്നു.

സംവിധായകനായ വിക്രം ഭട്ടാണ്​ മരണവിവരം ഇൻസ്റ്റഗ്രാമിൽ പ​ങ്കുവെച്ചത്​. വിക്രം ഭട്ടിന്‍റെ നിരവധി ചിത്രങ്ങളുടെ ഭാഗമായിരുന്നു ബിക്രംജീത്​.

ആർമിയിൽനിന്ന്​ വിരമിച്ച അദ്ദേഹം ടെലിവിഷൻ സീരിയലുകളിലൂടെയും സിനിമകളിലൂടെയും ജനപ്രിയനാകുകയായിരുന്നു. വെബ്​സീരീസുകളിലും അഭിനയിച്ചിരുന്നു. അനിൽ കപൂറിനൊപ്പമെത്തിയ '24' എന്ന വെബ്​സീരിസാണ്​ ഇതിൽ ശ്രദ്ധേയം.

2003 മുതലാണ്​ അഭിനയ​ രംഗത്തേക്ക്​ അദ്ദേഹം ചുവടുമാറ്റിയത്​. പിന്നീട്​ പേജ്​ 3, കോർപ​േററ്റ്​, റോക്കറ്റ്​ സിങ്​: സെയിൽസ്​മാൻ ഒാഫ്​ ദ ഇയർ, ആരക്ഷൻ, മർഡർ 2, ജബ്​ തക്​ ഹേ ജാൻ, ചാൻസ്​ പേ ഡാൻസ്​, ടു സ്​റ്റേറ്റ്​സ്​ എന്നീ ചിത്രങ്ങളിൽ ശ്രദ്ധേയ വേഷങ്ങൾ കൈകാര്യം ചെയ്​തു.

Tags:    
News Summary - Actor Bikramjeet Kanwarpal Dies Of COVID-19

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.