ആക്ഷൻ രംഗം ചിത്രീകരിക്കുന്നതിനിടെ അപകടം; നടന്‍ ബിബിന്‍ ജോര്‍ജിന് പരിക്ക്

 ആക്ഷൻ രംഗം ചിത്രീകരിക്കുന്നതിനിടെയുണ്ടായ അപകടത്തിൽ നടനും തിരക്കഥാകൃത്തുമായ ബിബിൻ ജോർജിന് പരിക്കേറ്റു. മുസാഫിർ പ്രൊഡക്ഷൻസിന്റെ ബാനറിൽ അമൽ കെ ജോബി സംവിധാനം ചെയ്യുന്ന ഗുമസ്തൻ സിനിമയുടെ ചിത്രീകരണത്തിനിടെയാണ് അപകടം സംഭവിച്ചത്. നടന്റേത് സാരമുള്ള പരിക്കല്ലെന്നാണ് വിവരം.

സംഘട്ടന രംഗം ചിത്രീകരിക്കുന്നതിനിടെ നിയന്ത്രണം വിട്ട ബൈക്ക് മറിയുകയായിരുന്നു. ബൈക്ക് ഓടിച്ചിരുന്ന ഒരാളെ അപ്പോൾ തന്നെ സമീപത്തുള്ള ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ബിബിൻ ജോർജിനെ കൂടാതെ ദിലീഷ് പോത്തൻ, ജെയ്‌സ് ജോസ്, സ്മിനു സിജോ, റോണി ഡേവിഡ് രാജ്,അസീസ് നെടുമങ്ങാട്, അലക്സാണ്ടർ പ്രശാന്ത്, മക്ബുൽ സൽമാൻ കൈലാഷ്, ഐ എം വിജയൻ, ബിന്ദു സഞ്ജീവ്, നീമ മാത്യു എന്നിവരാണ് മറ്റ് താരങ്ങൾ. പാലക്കാടും പരിസര പ്രദേശങ്ങളിലുമായി ഈ സിനിമയുടെ ചിത്രീകരണം പുരോഗമിക്കുന്നു.

Tags:    
News Summary - Actor Bibin George Injured In Bike Accident In Action Shooting In Location

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.