ഐശ്വര്യ എന്റെ ഭാര്യയാണ്, അച്ഛൻ ഇപ്പോഴും ജോലി ചെയ്യുന്നുണ്ട്; താരതമ്യം ചെയ്യുന്നവരോട് അഭിഷേക് ബച്ചൻ

ഭാര്യയും നടിയുമായ ഐശ്വര്യ റായ് യുമായും പിതാവും മുതിർന്ന നടനുമായ അമിതാഭ് ബച്ചനുമായി തന്നെ താരതമ്യപ്പെടുത്തരുതെന്ന് നടൻ അഭിഷേക് ബച്ചൻ. കഴിഞ്ഞ 25 വർഷമായി ഇതുകേൾക്കുകയാണെന്നും കുടുംബാംഗങ്ങളുടെ നേട്ടത്തിൽ താൻ ഏറെ അഭിമാനിക്കുന്നെന്നും താരം സി.എൻ.ബി.സി ന്യൂസ് 18 ന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.

'ഇത്തരത്തിലുള്ള താരതമ്യങ്ങൾ കൈകാര്യം ചെയ്യുന്നത് അത്ര എളുപ്പമായി തോന്നുന്നില്ല. നിങ്ങൾ എന്റെ പിതാവുമായിട്ടാണ് താരതമ്യം ചെയ്യുന്നതെങ്കിൽ, ഏറ്റവും മികച്ചതിനോടാണ് താരതമ്യം ചെയ്യുന്നത്. അതൊരു അംഗീകരമായിട്ടാണ് എനിക്ക് തോന്നുന്നത്. കാരണം ഏറ്റവും മികച്ചതുമായി താരതമ്യപ്പെടുത്താൻ ഞാൻ യോഗ്യനായിട്ടുണ്ടാകും. അവർ എന്റെ മാതാപിതാക്കളാണ്, എന്റെ കുടുംബമാണ്, അതെന്റെ ഭാര്യയാണ്. അവരുടെ നേട്ടങ്ങളിൽ ഞാൻ ഏറെ അഭിമാനിക്കുന്നു.

ഞങ്ങൾ ഇവിടെ സുഖമായി ഇരിക്കുകയാണ്. ഈ സമയം ആ 82 കാരൻ( അമിതാഭ് ബച്ചൻ) കോന്‍ ബനേഗാ ക്രോര്‍പതിയുടെ ഷൂട്ടിങ്ങിലാണ്. രാവിലെ ഏഴ് മണിക്ക് അദ്ദേഹം വീട്ടിൽ നിന്ന് ജോലി പോയി. എനിക്കും അതുപോലെ ആകണമെന്നുണ്ട്. ചിലപ്പോഴൊക്കെ ഞാൻ ചിന്തിക്കാറുണ്ട്, എനിക്ക് 82 വയസാവുമ്പോള്‍ എന്‍റെ മകള്‍ക്കും ഇതുപോലെ പറയാന്‍ കഴിയണമെന്ന്. എന്റെ അച്ഛൻ 82ാം വയസിലും ജോലി ചെയ്തുകൊണ്ടിരിക്കുകയാണ്'- അഭിഷേക് ബച്ചൻ പറഞ്ഞു.

ആരാധ്യയാണ് അഭിഷേക്- ഐശ്വര്യ റായ് ദമ്പതികളുടെ ഏകമകൾ. 2011 ആണ് ആരാധ്യ ജനിച്ചത്. 

Tags:    
News Summary - Abhishek on comparisons with Aishwarya Rai, Amitabh Bachchan

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.