പ​ഴ​യ​കാ​ല തെ​ര​ഞ്ഞെ​ടു​പ്പ് പോ​സ്​​റ്റ​ര്‍ ശേ​ഖ​ര​ത്തി​ല്‍നി​ന്ന്്്

പഴയകാല തെരഞ്ഞെടുപ്പ്​ പോസ്​റ്ററുകളുടെ പ്രദർശനവുമായി തങ്കച്ചന്‍

നെ​ടു​ങ്ക​ണ്ടം: മൂ​ന്ന​ര പ​തി​റ്റാ​ണ്ട് മു​മ്പ് ന​ട​ന്ന തെ​ര​ഞ്ഞെ​ടു​പ്പ്​ പോ​സ്​​റ്റ​റു​ക​ളു​ടെ ശേ​ഖ​ര​വു​മാ​യി കു​ന്നും​പു​റ​ത്ത് ത​ങ്ക​ച്ച​ന്‍.

ഉ​ടു​മ്പ​ന്‍ചോ​ല​യി​ലെ യു.​ഡി.​എ​ഫ് സ്ഥാ​നാ​ര്‍ഥി ഇ.​എം. ആ​ഗ​സ്​​തി​യു​ടെ പ​ര്യ​ട​ന പ​രി​പാ​ടി​യി​ലാ​ണ് പ​ഴ​യ​കാ​ല തെ​ര​ഞ്ഞെ​ടു​പ്പ് പോ​സ്​​റ്റ​റു​ക​ളു​ടെ ശേ​ഖ​രം പ്ര​ദ​ര്‍ശി​പ്പി​ച്ച​ത്.

രാ​ജാ​ക്കാ​ട് പ​ഞ്ചാ​യ​ത്തി​ലെ ചേ​ല​ച്ചു​വ​ട്ടി​ല്‍ ന​ട​ന്ന പ​ര്യ​ട​ന പ​രി​പാ​ടി​യി​ലാ​ണ്​ ത​ങ്ക​ച്ച​ന്‍ ഇ​വ പ്ര​ദ​ര്‍ശി​പ്പി​ച്ച​ത്. 1984ല്‍ ​ഇ​ന്ദി​ര ഗാ​ന്ധി​യു​ടെ ര​ക്ത​സാ​ക്ഷി​ത്വ​ത്തെ തു​ട​ര്‍ന്ന് കേ​ര​ള​ത്തി​ല്‍ ന​ട​ന്ന തെ​ര​ഞ്ഞെ​ടു​പ്പി​​േ​ൻ​റ​ത്​​ മു​ത​ല്‍ പ​ഴ​യ​കാ​ല തെ​ര​ഞ്ഞെ​ടു​പ്പ് പോ​രാ​ട്ട​ങ്ങ​ളു​ടെ പോ​സ്​​റ്റ​റു​ക​ള്‍ വ​രെ പ്ര​ദ​ര്‍ശ​ന​ത്തി​ലു​ണ്ടാ​യി​രു​ന്നു.

ഇ​ന്ദി​ര ഗാ​ന്ധി അ​വ​സാ​ന​മാ​യി പ്ര​സം​ഗി​ച്ച പ​രി​പാ​ടി​യു​ടെ പോ​സ്​​റ്റ​റു​ക​ളും രാ​ജീ​വ് ഗാ​ന്ധി, മു​തി​ര്‍ന്ന കോ​ണ്‍ഗ്ര​സ് നേ​താ​ക്ക​ള്‍, ഇ​ടു​ക്കി​യി​ല്‍നി​ന്ന്​ ജ​ന​വി​ധി​തേ​ടി​യു​ള്ള കോ​ണ്‍ഗ്ര​സ് നേ​താ​ക്ക​ളു​ടെ പോ​സ്​​റ്റ​റു​ക​ള്‍ എ​ന്നി​വ​യും ത​ങ്ക​ച്ച​െൻറ ശേ​ഖ​ര​ത്തി​ലു​ണ്ട്.

ഇ.​എം. ആ​ഗ​സ്തി പ​ര്യ​ട​ന​ത്തി​ന് എ​ത്തി​യ​പ്പോ​ഴാ​ണ്​ വ്യ​ത്യ​സ്ത കാ​ഴ്ച​യൊ​രു​ക്കി കോ​ണ്‍ഗ്ര​സ് പ്ര​വ​ര്‍ത്ത​ക​ന്‍ കൂ​ടി​യാ​യ ത​ങ്ക​ച്ച​ന്‍ കാ​ത്തി​രു​ന്ന​ത്. ഇ.​എം. ആ​ഗ​സ്തി ഉ​ള്‍പ്പെ​ടെ​യു​ള്ള​വ​ര്‍ പോ​സ്​​റ്റ​റു​ക​ള്‍ക​ണ്ട് ഫോ​ട്ടോ എ​ടു​ത്താ​ണ് മ​ട​ങ്ങി​യ​ത്.

Tags:    
News Summary - thankachan's old election poster exhibition

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.