മോ​ഷ​ണം ന​ട​ന്ന വ​ണ്ടൂ​ർ പാ​ണ്ടി​ക്കാ​ട് റോ​ഡി​ലെ വെ​ള്ളി​യാ​ഭ​ര​ണ ക​ടയിൽ പരിശോധന നടത്തുന്നു

കടയുടെ ചുമര്‍ കുത്തിത്തുരന്ന് മോഷണം; മൂന്നു കിലോ വെള്ളിയാഭരണങ്ങള്‍ നഷ്ടപ്പെട്ടു

വണ്ടൂര്‍: വെള്ളിയാഭരണ കടയുടെ ചുമര്‍ കുത്തിത്തുരന്ന് മോഷണം. വണ്ടൂരിലെ പാണ്ടിക്കാട് റോഡിലെ തരംഗിണി സില്‍വര്‍ ലാന്റിലാണ് ചൊവ്വാഴ്ച രാത്രി മോഷണം നടന്നത്. റാക്കുകളില്‍ പ്രദര്‍ശനത്തിനുവെച്ചിരുന്ന മൂന്നു കിലോ തൂക്കമുള്ള വിവിധ ആഭരണങ്ങള്‍ മോഷണം പോയി. രാവിലെ കട തുറക്കാനെത്തിയപ്പോഴാണ് മോഷണം നടന്നതായി കണ്ടത്. പിറകുവശത്തെ ചുമര്‍ തുരന്നാണ് മോഷ്ടാവ് അകത്തുകയറിയത്.

മോഷണത്തിനു ശേഷം തറയില്‍ മുളകുപൊടി വിതറിയിട്ടാണ് മോഷ്ടാവ് സ്ഥലം വിട്ടത്. എന്നാല്‍ കടയുടെ സി.സി.ടി.വിയില്‍ മോഷ്ടാവിന്റെ ദൃശ്യങ്ങള്‍ പതിഞ്ഞിട്ടുണ്ട്. മുഖവും ശരീരവുമെല്ലാം മറച്ചെത്തിയ ഇയാള്‍ ഒറ്റക്കാണോ ഇതിനു പിന്നിലെന്ന് പൊലീസ് അന്വേഷിക്കുന്നുണ്ട്. പൊലീസ് സ്‌റ്റേഷന്റെ വിളിപ്പാടകലെയാണ് മോഷണം നടന്നത്. വണ്ടൂര്‍ പൊലീസും വിരലടയാള വിദഗ്ധരും സ്ഥലത്തെത്തി പരിശോധന നടത്തി. സമീപത്തെ മറ്റു സ്ഥാപനങ്ങളിലെ സി.സി.ടി.വികളും പൊലീസ് പരിശോധിക്കുന്നുണ്ട്.

Tags:    
News Summary - Shop wall broken into; three kilos of silver jewellery stolen

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.