റിങ് മെയിന്റനൻസ് യൂനിറ്റിൽ തീപിടിത്തത്തിൽ നശിച്ച ഉപകരണം
Posted On
date_range Updated On
date_range റിങ് മെയിന്റനൻസ് യൂനിറ്റിൽ തീപിടിത്തം
വട്ടിയൂർക്കാവ്: പി.ടി.പി നഗറിൽ പ്രവർത്തിക്കുന്ന കെ.എസ്.ഇ.ബിയുടെ റിങ് മെയിന്റനൻസ് യൂനിറ്റിൽ തീപിടിത്തമുണ്ടായി. തിങ്കളാഴ്ച രാവിലെ 10ഓടെയായിരുന്നു സംഭവം. ഷോർട്ട് സർക്യൂട്ടാണ് കാരണമെന്ന് ഫയർഫോഴ്സ് അറിയിച്ചു. തിരുവനന്തപുരം നിലയിൽനിന്ന് സീനിയർ ഫയർ ആൻഡ് റെസ്ക്യൂ ഓഫിസർ പ്രദോഷിന്റെ നേതൃത്വത്തിലുള്ള സംഘം തീ കെടുത്തി. റിങ് മെയിന്റനൻസ് യൂനിറ്റിലുണ്ടായിരുന്ന ഉപകരണങ്ങളിൽ ചിലത് കത്തിനശിച്ചു. യൂനിറ്റിന്റെ പ്രധാന ഉപകരണത്തിനും കേടുപാടുണ്ടായി. കെ.എസ്.ഇ.ബി അധികൃതർ സർക്യൂട്ട് വിച്ഛേദിച്ചശേഷമാണ് ഫയർഫോഴ്സ് അധികൃതർ എത്തി തീയും പുകയും പൂർണമായും കെടുത്തിയത്. ഏഴര ലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നതായി ഫയർഫോഴ്സ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.