Posted On
date_range Updated On
date_range 'എന്തു പറഞ്ഞാലും കുഴപ്പമാകും'; മാധ്യമങ്ങളോട് പ്രതികരിക്കാതെ സുരേഷ് ഗോപി
തിരുവനന്തപുരം: നിയമസഭ തെരഞ്ഞെടുപ്പിൽ വോട്ട് ചെയ്യാനെത്തിയപ്പോൾ മാധ്യമങ്ങളോട് പ്രതികരിക്കാതെ നടൻ സുരേഷ് ഗോപി. ഒരു വിഷയത്തോടും പ്രതികരിക്കാനില്ലെന്നും എന്തു പറഞ്ഞാലും കുഴപ്പമാകുമെന്നും തൃശൂർ മണ്ഡലത്തിലെ ബി.ജെ.പി സ്ഥാനാർഥി കൂടിയായ സുരേഷ് ഗോപി പറഞ്ഞു.
ശാസ്തമംഗലം എൻ.എസ്.എസ് ഹയർ സെക്കന്‍ഡറി സ്കൂളിലെ 90ാം നമ്പർ ബൂത്തിലാണ് സുരേഷ് ഗോപി വോട്ട് രേഖപ്പെടുത്തിയത്. ഉച്ചക്ക് 1.30നാണ് സുരേഷ് ഗോപി വോട്ട് ചെയ്യാനെത്തിയത്.
താൻ മത്സരിക്കുന്ന തൃശൂർ മണ്ഡലത്തിലെ വിവിധ ബുത്തുകളിലെത്തി വോട്ടർമാരെ കണ്ട ശേഷം അദ്ദേഹം ഹെലികോപ്റ്ററിൽ തിരുവനന്തപുരത്തേക്ക് തിരിക്കുകയായിരുന്നു.
വോട്ട് ചെയ്തിറങ്ങിയ നടനോട് വിവിധ വിഷയങ്ങളിൽ മാധ്യമപ്രവർത്തകർ ചോദ്യങ്ങൾ ചോദിച്ചെങ്കിലും അദ്ദേഹം ഉത്തരം നൽകാൻ തയാറായില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.