Posted On
date_range Updated On
date_range അട്ടപ്പാടിയിൽ മൂന്നുനില കെട്ടിടത്തിൽ നിന്ന് വീണ് പോളിങ് ഓഫീസർക്ക് ഗുരുതര പരിക്ക്
പാലക്കാട്: അട്ടപ്പാടിയിൽ തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് വന്ന പോളിങ് ഓഫീസർ 20 അടി താഴ്ചയിലേക്ക് വീണ് ഗുരുതരമായി പരിക്കേറ്റു. ശ്രീകൃഷ്ണപുരം സ്വദേശി വിദ്യാ ലക്ഷ്മിക്കാണ് (31) പരിക്കേറ്റത്. പുലർച്ചെ 5.30 ഓടെയായിരുന്നു അപകടം.
അഗളി ഗവൺമെന്റ വൊക്കേഷനൽ ഹയർ സെക്കണ്ടറി സ്കൂളിൽ തെരഞ്ഞെടുപ്പ് ജോലിക്കെത്തിയതായിരുന്നു വിദ്യാ ലക്ഷ്മി. മൂന്ന് നില കെട്ടിടത്തിന്റെ മുകളിൽ നിന്ന് താഴേക്ക് വീഴുകയായിരുന്നു. വീഴ്ചയിൽ നട്ടെല്ലിന് ഗുരുതരമായി പരിക്കേറ്റു.
കോട്ടത്തറ ട്രൈബൽ സ്പെഷ്യാലിറ്റി ആശുപത്രിയിൽ പ്രഥമ ശുശ്രൂഷ നൽകിയ ശേഷം പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോയി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.