Posted On
date_range Updated On
date_range ശബരിമല വിഷയമാകില്ല; ജനങ്ങൾ അന്വേഷിക്കുന്നത് ആരാണ് മുടക്കം കൂടാതെ പെൻഷനും കിറ്റും നൽകിയതെന്ന് -തോമസ് ഐസക്
ആലപ്പുഴ: ഇടതുപക്ഷം കൂടുതൽ സീറ്റുകളുമായി അധികാരത്തിൽ തിരിച്ചുവരുമെന്ന് മന്ത്രി തോമസ് ഐസക്.
ശബരിമല തെരഞ്ഞെടുപ്പിൽ വിഷയമാകില്ല. അതിന് ശേഷം പുഴകളിലൂടെ ഒരുപാട് വെള്ളം ഒഴുകിപ്പോയി ജനങ്ങൾ അന്വേഷിക്കുന്നത് ആരാണ് മുടക്കം കൂടാതെ പെൻഷനും കിറ്റും ആശുപത്രിയും റോഡും നൽകിയെതന്നാണെന്ന് അദ്ദേഹം പറഞ്ഞു.
കിഫ്ബി തുടങ്ങിയ വികനസ പ്രവർത്തനങ്ങൾക്ക് തുടർച്ച വേണമെന്ന് ജനങ്ങൾക്കറിയാം. മൂന്ന് മന്ത്രിമാരെ മാറ്റി നിർത്താനുള്ള തേന്റടവും ആത്മവിശ്വാസവും കാണിച്ചത് ഇടതുമുന്നണിയാണെന്ന് ചോദ്യത്തിനുത്തരമായി അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.