Posted On
date_range Updated On
date_range മാണി സി. കാപ്പെൻറ ചിഹ്നത്തിന് തെളിച്ചമില്ലെന്ന് പരാതി
പാലാ: പാലായിലെ യു.ഡി.എഫ് സ്ഥാനാർഥി മാണി സി. കാപ്പെൻറ തെരഞ്ഞെടുപ്പ് അടയാളമായ ട്രാക്ടർ ഓടിക്കുന്ന കർഷകൻ ചിഹ്നത്തിന് വോട്ടിങ് യന്ത്രത്തിൽ തെളിച്ചക്കുറവുള്ളതിനാൽ വോട്ടർമാർക്ക് ആശയക്കുഴപ്പമുണ്ടാകുമെന്ന് കാട്ടി തെരഞ്ഞെടുപ്പ് ഏജൻറ് അജി ജോസ് തെരഞ്ഞെടുപ്പ് കമീഷന് പരാതി നൽകി. മറ്റു ചിഹ്നങ്ങൾക്ക് തെളിമയും വലുപ്പവുമുണ്ട്.
എന്നാൽ, മാണി സി. കാപ്പെൻറ ചിഹ്നത്തിന് മറ്റു ചിഹ്നങ്ങളെ അപേക്ഷിച്ച് വലുപ്പക്കുറവാണ്. മറ്റ് സ്ഥാനാർഥികളുടേത് പോലെ വലുതും തെളിച്ചമുള്ളതുമായ ചിഹ്നം ചേർക്കണമെന്ന് അജി ജോസ് ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.