ഒ​ട്ടു​പാ​ൽ മോ​ഷ​ണ​ശ്ര​മം: ര​ണ്ടു​പേ​ർ പി​ടി​യി​ൽ

പാ​ലാ: ഒ​ട്ടു​പാ​ൽ മോ​ഷ്ടി​ക്കാ​ൻ ശ്ര​മി​ച്ച കേ​സി​ൽ ഭ​ര​ണ​ങ്ങാ​നം ഉ​ള്ള​നാ​ട് മാ​രി​പ്പു​റ​ത്ത് വീ​ട്ടി​ൽ അ​ജീ​ഷ് എ​ബ്ര​ഹാം (38), ഈ​രാ​റ്റു​പേ​ട്ട ന​ട​ക്ക​ൽ ചാ​യി​പ്പ​റ​മ്പ് വീ​ട്ടി​ൽ ശി​ഹാ​ബ് (38) എ​ന്നി​വ​ർ അ​റ​സ്റ്റി​ൽ.

ഇ​രു​വ​രും ചേ​ർ​ന്ന് ക​ഴി​ഞ്ഞ​ദി​വ​സം രാ​ത്രി പൂ​വ​ര​ണി ക​ള്ളി​വ​യ​ലി​ൽ ജോ​സ് ജോ​ർ​ജി​ന്റെ റ​ബ​ർ തോ​ട്ട​ത്തി​ലെ ഷെ​ഡി​ൽ സൂ​ക്ഷി​ച്ച ഒ​ട്ടു​പാ​ൽ മോ​ഷ്ടി​ക്കാ​ൻ ശ്ര​മി​ക്കു​ക​യാ​യി​രു​ന്നു. ഉ​ട​മ​സ്ഥ​ന്റെ ശ്ര​ദ്ധ​യി​ൽ​പെ​ട്ട​തോ​ടെ ഓ​ടി ര​ക്ഷ​പ്പെ​ട്ടു. ഇ​രു​വ​ർ​ക്കു​മെ​തി​രെ ഈ​രാ​റ്റു​പേ​ട്ട സ്റ്റേ​ഷ​നി​ൽ മോ​ഷ​ണ​ക്കേ​സു​ക​ൾ നി​ല​വി​ലു​ണ്ട്. എ​സ്.​എ​ച്ച്.​ഒ കെ.​പി. ടോം​സ​ൺ, എ​സ്.​ഐ വി.​എ​ൽ. ബി​നു, എ.​എ​സ്.​ഐ ബി​ജു കെ. ​തോ​മ​സ്, സി.​പി.​ഒ ര​ഞ്ജി​ത്ത് എ​ന്നി​വ​ർ ചേ​ർ​ന്നാ​ണ് ഇ​വ​രെ പി​ടി​കൂ​ടി​യ​ത്.

Tags:    
News Summary - Otupal milk theft attempt: Two arrested

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.