Posted On
date_range Updated On
date_range സ്വന്തം ബൂത്തിലും പിന്നിലായി ജോസ് കെ. മാണി
പാലാ: ജോസ് കെ. മാണിക്കെതിരെ വോട്ട് നിലയിൽ വലിയ അന്തരവുമായാണ് മാണി സി കാപ്പൻ വിജയത്തിലേക്ക് അടുക്കുന്നത്. സംസ്ഥാനത്ത് ഇടത് തരംഗം ആഞ്ഞടിച്ചിട്ടും പാലായിൽ ദയനീയ തോൽവി ഏറ്റുവാങ്ങിയിരിക്കുകയാണ് കേരള കോണ്‍ഗ്രസ്-എം ചെയർമാൻ ജോസ് കെ. മാണി. സ്വന്തം വീടിരിക്കുന്ന ബൂത്തിൽ പോലും ഇദ്ദേഹം പിന്നിലാണ്. എട്ട് വോട്ടിനാണ് ജോസിന്‍റെ ബൂത്തിൽ മാണി സി. കാപ്പൻ ലീഡ് നേടിയത്.
വോട്ടണ്ണലിന്‍റെ ആദ്യ റൗണ്ടിൽ മുതൽ കാപ്പൻ വ്യക്തമായ മുൻതൂക്കം നേടിയിരുന്നു. ഇടത് ശക്തി കേന്ദ്രങ്ങളിൽ പോലും വൻ മുന്നേറ്റമാണ് കാപ്പൻ നടത്തിയത്. പോസ്റ്റൽ ബാലറ്റിലും ഒന്നാം റൗണ്ടിലെ വോട്ടെണ്ണലിലും മാത്രമാണ് ജോസ് കെ മാണിക്ക് ലീഡ് നില നിലനിർത്താനായത്. ഒൗദ്യോഗികമായി ഫലം പ്രഖ്യാപിച്ചിട്ടില്ലെങ്കിലും കാപ്പൻ പതിനായിരത്തിന് മുകളിൽ ഭൂരിപക്ഷത്തിന് ജയിച്ചു കയറുമെന്ന് ഉറപ്പായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.