Posted On
date_range Updated On
date_range താരപ്രചാരകരുടെ എണ്ണം കൂട്ടി; പാർട്ടികൾക്ക് 40 താര പ്രചാരകരെ അണിനിരത്താം
ന്യൂഡൽഹി: കോവിഡ് വ്യാപനത്തിൽ ഗണ്യമായ കുറവ് വന്നതോടെ, രാഷ്ട്രീയ പാർട്ടികൾക്ക് അനുവദിക്കപ്പെട്ട താരപ്രചാരകരുടെ എണ്ണം വർധിപ്പിക്കാൻ തെരഞ്ഞെടുപ്പ് കമീഷൻ അനുമതി നൽകി. ഇതോടെ, അഞ്ചു സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പിൽ പ്രചാരണത്തിനായി അംഗീകൃത ദേശീയ-സംസ്ഥാന പാർട്ടികൾക്ക് 40 താര പ്രചാരകരെ അണിനിരത്താം. രജിസ്റ്റർ ചെയ്ത മറ്റ് പാർട്ടികൾക്ക് 20 പേരെയും ഉപയോഗിക്കാം. മഹാമാരിയെ തുടർന്ന് 2020 ഒക്ടോബറിൽ, അംഗീകൃത പാർട്ടികളുടെ താരപ്രചാരകരുടെ എണ്ണം 30 ആക്കി ചുരുക്കിയിരുന്നു. മറ്റ് പാർട്ടികളുടേത് 15 ഉം ആക്കിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.