ഇത്രയും പുരോഗമനം താങ്ങില്ല; സൈബർ ട്രക്കിനെ ഒന്ന്​ മാറ്റിപ്പിടിക്കാനൊരുങ്ങി ടെസ്​ല

2019​ൽ വാഹനലോകത്തുണ്ടായ ഏറ്റവും വലിയ സംസാരവിഷയമായിരുന്നു ടെസ്​ല സൈബർ ട്രക്ക്​. വൈദ്യുത വാഹന നിർമാണ രംഗ​െത്ത അതികായരായ ടെസ്​ല ആദ്യമായി നിർമിച്ച ട്രക്കായിരുന്നു ഇത്​. സയൻസ്​ ഫി​ക്ഷൻ സിനിമകളിലെ വാഹനങ്ങളുമായി സാമ്യമുള്ള ട്രക്ക്​ ഇഷ്​ടത്തേക്കാളേറെ കൗതുകമായിരുന്നു ആളുകളിൽ ഉണ്ടാക്കിയത്​.

ഇൗ സാഹചര്യത്തിലാണ്​ സൈബർ ട്രക്കി​െൻറ ഡിസൈൻ മാറ്റിയാലൊ എന്ന ചിന്ത ടെസ്​ല സ്​ഥാപകൻ ഇലോൺ മസ്​കിൽ ഉടലെടുക്കുന്നത്​. ഇത്​ അദ്ദേഹം ചിലയിടങ്ങളിൽ പറയുകയും ചെയ്​തു. 'സൈബർ ട്രക്ക്​ പുറത്തിറക്കുന്നതിനുമുമ്പ്​ ഞങ്ങൾ മാർക്കറ്റ്​ സ്​റ്റഡിയൊന്നും നടത്തിയിരുന്നില്ല. മുഖ്യധാരയോട്​ കൂടുതൽ അടുപ്പമുള്ള ഡി​ൈസൻ ​ൈസബർ ട്രക്കിന്​ വരുത്താനുള്ള ആലോചനകൾ നടക്കുന്നുണ്ട്'​-മസ്​ക്​ പറയുന്നു.


സൈബർ ട്രക്ക്​ ബുക്കിങ്ങ് നേരത്തെ ടെസ്​ല ആരംഭിച്ചിരുന്നു.​ 2021ലാണ് ​വാഹനം വിപണിയിൽ എത്തുന്നത്​. പരമ്പരാഗത വാഹന ഉപഭോക്​താക്കളെയല്ല സൈബർ ട്രക്ക്​ ലക്ഷ്യംവയ്​ക്കുന്നതെന്ന്​ ടെസ്​ല വ്യക്​തമാക്കിയിരുന്നു. ' വിചിത്രമായ രൂപമുള്ള ട്രക്ക്​ വാങ്ങാൻ ആര​ും തയ്യാറാകാത്തതിൽ ഞങ്ങൾക്ക്​ വലിയ ആശ​ങ്കയൊന്നുമില്ല. പകരം സാധാരണ ട്രക്ക്​ നിർമിക്കാൻ ഞങ്ങൾക്കാകും. വിപണിയിൽ അത്തരം ധാരാളം ട്രക്കുകൾ ഉണ്ടല്ലൊ. അവയെല്ലാം ഒരുപോലെയുമാണ്​. അവയെ മാതൃകയാക്കി ഒരു ട്രക്ക്​ നിർമിക്കുക എളുപ്പമാണ്​'-ഇലോൺ മസ്​ക്​ കൂട്ടിച്ചേർത്തു.


ടെസ്​ല ഫാക്​ടറിയിൽ പുതിയൊരു കാർ ഡിസൈൻ പൂർത്തിയായെന്നും ഭാവിയിൽ ഒരു യുദ്ധ ടാങ്ക്​ നിർമിക്കാൻ ഉദ്ദേശമുണ്ടെന്നും അദ്ദേഹം പറയുന്നു. ഒറ്റ ചാർജ്ജിൽ 400 മുതൽ 800വരെ കി​ലോമീറ്റർ റേഞ്ചുള്ള മൂന്ന്​തരം സൈബർ ട്രക്കുകളാണ്​ ടെസ്​ല കഴിഞ്ഞവർഷം അവതരിപ്പിച്ചിരുന്നത്​. പൂജ്യത്തിൽ നിന്ന്​ നൂറ്​ കിലോമീറ്റർ വേഗമാർജിക്കാൻ 6.3 സെക്കൻറ്​ മാത്രം ആവശ്യമുള്ള സൂപ്പർ ട്രക്കുകളാണ്​ ഇവ. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-06-02 01:42 GMT