ഇതാണ്​ ലോകത്തിലെ ഏറ്റവും വേഗതയേറിയ എസ്​.യു.വി

ഢംബര കാർ നിർമാണ രംഗത്തെ അവസാന വാക്കാണ്​ ബെൻറ്​ലെ. കാറുകൾ മാത്രം നിർമിച്ചിരുന്ന ബെൻറ്​ലെയുടെ ആദ്യ എസ്​.യു.വിയായിരുന്നു ബെൻറയ്​ഗ. ഇറങ്ങുന്ന സമയത്ത്​ ലോകത്തിലെ ഏറ്റവും വേഗതയുള്ള എസ്​.യു.വിയും വിലകൂടിയ വാഹനവും ബെൻറയ്​ഗയായിരുന്നു.

പിന്നീട്​ ലംബൊർഗിനി ഉറൂസ്​, ആസ്​റ്റൺ മാർട്ടിൻ ഡി.ബി.എക്​സ്​, റോൾസ്​ റോയ്​സ്​ കള്ളിനൻ എന്നിങ്ങനെ വമ്പന്മാരുടെ വരവായിരുന്നു. ഇതോടെ സമ്പൂർണ്ണ ആധിപത്യം നഷ്​ടമായ ബെൻറ്​ലെ തങ്ങളുടെ എസ്​.യു.വിയെ പരിഷ്​കരിക്കാൻ തീരുമാനിച്ചു. അതി​െൻറ ഫലമാണ്​ നിലവിൽ പുറത്തിറങ്ങുന്ന ബെൻറയ്​ഗ സ്​പീഡ്​ എസ്​.യു.വി. വാഹനത്തി​െൻറ പൂർണ്ണ വിവരങ്ങൾ കമ്പനി പുറത്തുവിട്ടിട്ടില്ല.

ഒാഗസ്​റ്റ്​ 12നാണ്​ ഒൗദ്വോഗികമായി കാര്യങ്ങൾ പറയുക. 6.0ലിറ്റർ ഡബ്ലു 12 എഞ്ചിൻ 626 എച്ച്​. പി ഉദ്​​പാദിപ്പിക്കും. വാഹനത്തി​െൻറ പരമാവധി വേഗം മണിക്കൂറിൽ 306 കിലോമീറ്ററാണ്​. പ്രധാന എതിരാളിയായ ലംബൊർഗിനി ഉറൂസി​െൻറ വേഗം 305 കിലോമീറ്ററാണ്​. ഒരു കിലോമീറ്ററി​െൻറ നേരിയ ആധിപത്യം ഉണ്ടെന്നർഥം.

എന്നാൽ പൂജ്യത്തിൽ നിന്ന്​ 100 കിലോമീറ്റർ വേഗമാർജിക്കാൻ ഉറൂസിന്​ 3.6 സെക്കൻഡ്​ മതിയെങ്കിൽ ബെൻറയ്​ഗക്കിത്​ 3.9 സെക്കൻഡാണ്​. ബ്രിട്ടനിലെ ബെൻറ്​ലെ പ്ലാൻറിലാണ്​ ബെൻറയ്​ഗ നിർമിക്കുന്നത്​. ഭാഗികമായി കൈകൾകൊണ്ട്​ നിർമിക്കുന്ന വാഹനമാണിത്​. ​നിലവിൽ പരീക്ഷണ ഒാട്ടങ്ങളുടെ ചിത്രങ്ങളാണ്​ പുറത്തുവന്നിരിക്കുന്നത്​.

ടെസ്​റ്റ്​ ഡ്രൈവിന്​ ശേഷം ക്രീവിലെ ഫാക്ടറിയിലേക്ക് മടങ്ങുന്ന ബെൻറയ്​ഗയുടെ ചിത്രവും പുറത്തുവന്നിട്ടുണ്ട്​. ഡാർക്​-ടിൻറ്​ റേഡിയേറ്റർ ബമ്പർ ഗ്രില്ലുകൾ, മൂന്ന് ഫിനിഷുകളിൽ വരുന്ന 22 ഇഞ്ച് വീൽ ഡിസൈൻ, സ്പീഡ് സിഗ്നേച്ചർ ബാഡ്ജിംഗ് എന്നിവ വാഹനത്തെ സ്​പോർട്ടിയാക്കുന്നു. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.