കാലിഫോർണിയയിലെ അറ്റാസ്​കഡെറോ പർവതത്തിന്​ മുകളിൽ കണ്ടെത്തിയ നിഗൂഢ ലോഹസ്​തംഭം

യൂട്ടക്കും റൊമേനിയക്കും ശേഷം കാലി​േഫാർണിയയിലെ പർവതമുകളിലും 'നിഗൂഢ' ലോഹസ്തംഭം!

വാഷിങ്​ടൺ: യു.എസിലെ യൂട്ട മരുഭൂമിയിലും റൊമേനിയയിലെ മലനിരകളിലും കണ്ടെത്തുകയും പിന്നീട്​ അപ്രത്യക്ഷമാകുകയും ചെയ്​തതിന്​ സമാനമായ നിഗൂഢ ലോഹസ്തംഭം ഇപ്പോൾ കാലിഫോർണിയയിലെ പർവതമുകളിലും! കാലിഫോർണിയയിലെ അറ്റാസ്​കഡെറോ പർവതത്തിന്​ മുകളിലാണ്​ ലോഹസ്​തംഭം കണ്ടെത്തിയത്​. ഇതോടെ നിഗൂഢ ലോഹസ്​തംഭം സംബന്ധിച്ച ദുരൂഹത വർധിക്കുകയാണ്​.

യൂട്ടയിലും റൊമേനിയയിലും കണ്ടെത്തിയ ലോഹസ്തംഭത്തിനു പിന്നാലെയായിരുന്നു കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സമൂഹ മാധ്യമങ്ങൾ. അതിനിടെയാണ്​ പുതിയ സംഭവം കാലിഫോർണിയയിൽ റിപ്പോർട്ട്​ ചെയ്യുന്നത്​. 10 അടി ഉയരവും 18 ഇഞ്ച്​ വീതിയുമുള്ളതാണ്​ അറ്റാസ്​കഡെറോ കണ്ടെത്തിയ സ്​തംഭം.

യൂട്ടയിലെ വിജനമായ മരുഭൂമി പ്രദേശത്ത്​ നവംബർ 18നാണ്​ ലോഹനിർമിതമായ കൂറ്റൻ സ്തംഭം ആദ്യം കണ്ടെത്തിയത്. മണ്ണിന് മുകളിലേക്ക് 12 അടിയോളം നീളത്തിൽ ത്രികോണാകൃതിയിലാണ് സ്തംഭം നിന്നിരുന്നത്. ഇത്​ പിന്നീട്​ അപ്രത്യക്ഷമായി. ഇതിന്​ പിന്നാലെ നവംബർ 26നാണ്​ വടക്കൻ റോമേനിയയിലെ ബാക്ട ഡോമ്നെ മലഞ്ചെരുവിൽ നാല് മീറ്ററോളം നീളമുള്ള ലോഹസ്തംഭം കണ്ടെത്തിയത്. പിയാട്ര നീമ്ത് നഗരത്തിനു സമീപം കണ്ടെത്തിയ ഈ സ്​തംഭവും പിന്നീട്​ അപ്രത്യക്ഷമായി.

ലോഹസ്തംഭം ആര്​, എന്തിന്​ ഇവിടങ്ങളിൽ വെക്കുന്നുവെന്നത്​ നിഗൂഢമായി തുടരുകയാണ്​. തികച്ചും വിജനമായ ഇടങ്ങളിൽ ഇത്തരമൊരു സ്തംഭം എത്തുന്നതും പിന്നീട്​ അപ്രത്യക്ഷമാകുന്നതും ലോകത്തെ അമ്പരിപ്പിക്കുകയാണ്​. അന്യഗ്രഹ ജീവികൾ ഭൂമിയിൽ അവശേഷിപ്പിച്ചു പോയതാവാം ഇതെന്നും പ്രചരിക്കുന്നതോടെ നിരവധിയാളുകൾ ഇത്​ കാണാനെത്തുകയും ചെയ്​തിരുന്നു. അതേസമയം, സ്തംഭം മണ്ണിൽ കൃത്യമായി ഉറപ്പിച്ച നിലയിലായതിനാൽ ആകാശത്തുനിന്നും താഴേക്കു പതിച്ചതല്ലെന്ന നിഗമനത്തിലാണ്​ ഗവേഷകർ.

ക​ണ്ടെത്തിയ സ്​തംഭങ്ങൾ തിളങ്ങുന്ന തരത്തിലുള്ള ലോഹം കൊണ്ടാണ് നിർമിച്ചിരിക്കുന്നത്. 1968ൽ ഇറങ്ങിയ സ്​റ്റാൻലി കുബ്രിക്കിൻെറ പ്രശസ്ത ഹോളിവുഡ് ചിത്രമായ '2001: സ്പേസ് ഒഡീസി'യിൽ ഉള്ളതുപോലെ അന്യഗ്രഹ ജീവികൾ നിർമിച്ച മോണോലിത്തുകളുമായി ഇവക്ക്​ സാമ്യമുള്ളതിനാൽ ആ സിനിമയുടെ ആരാധകരാകാം ഇതിന്​ പിന്നിലെന്നും കരുതപ്പെടുന്നു. ഏതെങ്കിലും കലാകാരന്മാരുടെ സൃഷ്​ടിയാകാമെന്ന്​ അഭിപ്രായപ്പെടുന്നവരുമുണ്ട്​. 

Tags:    
News Summary - After Utah and Romania, 3rd mystery metal monolith appears on California mountaintop

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.