600 അരങ്ങ്; 'രംഗോത്സവ'വുമായി രംഗചേതന

തൃശൂർ: മലയാള നാടകവേദിയിലെ ശക്തസാന്നിധ്യമായ രംഗചേതന നവംബർ ആറിന് 600 അരങ്ങ് പൂർത്തിയാകുന്നു. അരങ്ങിടം എല്ലാവർക്കും അവകാശപ്പെട്ടതാണ് എന്ന മുദ്രാവാക്യവുമായി കഴിഞ്ഞ 42 വർഷമായി നാടകവേദിയിൽ വൈവിധ്യമാർന്ന പരിപാടികളുമായി രംഗചേതന സജീവമാണ്.

തൃശൂരിൽ എല്ലാ ഞായറാഴ്ചയും രംഗചേതന പ്രവർത്തകരുടെ അവതരണം കൊണ്ട് സമ്പന്നമാണ്. കോവിഡ് കാലത്തും രംഗചേതനയുടെ പ്രതിവാര നാടകാവതരണം മുടങ്ങിയിട്ടില്ല. 12 വർഷത്തിലധികകാലമായി പ്രതിവാര നാടകാവതരണം നടന്നുവരുന്നുണ്ട്.

നവംബർ ആറിന് തുടങ്ങി നവംബർ 13 വരെ രംഗചേതന പ്രവർത്തകരുടെയും സുഹൃത്തുക്കളുടെയും വിവിധ പരിപാടികളോടെ 'രംഗോത്സവം 600' എന്ന പേരിൽ ആഘോഷിക്കും. 600ാം അരങ്ങ് ആറാം തീയതി സാഹിത്യകാരി സാറാ ജോസഫ് ഉദ്ഘാടനം ചെയ്യും.

കൂടാതെ നാടക രംഗത്തെ പ്രശസ്തർ പങ്കാളികളാകുന്ന സെമിനാറും മറ്റ് കലാ അവതരണങ്ങളും ഉണ്ടാകും. നവംബർ 13ന് സാഹിത്യ അക്കാദമി പ്രസിഡന്റ് സച്ചിദാനന്ദൻ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യും. പ്രവേശനം സൗജന്യം.

Tags:    
News Summary - Rangachetana with Rangotsavam

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.